വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം; മു​റി​യി​ൽ കാ​ര്യ​മാ​യ നാ​ശ​മു​ണ്ടാ​യിട്ടില്ലെന്ന് പോലീസ്


തൃ​പ്പൂ​ണി​ത്തു​റ: മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ. എ​രൂ​ർ മാ​ത്തൂ​ർ റെ​യി​ൽ​പ്പാ​ല​ത്തി​ന് കി​ഴ​ക്ക് വ​ശം അ​ര​ഞ്ഞാ​ലി​ൽ റോ​ഡി​ൽ കൈ​ത​ളാ​യി​ൽ ശ്രീ​ധ​ര​മേ​നോ​ന്‍റെ മ​ക​ൻ സേ​തു​മാ​ധ​വ​നെ​യാ​ണ് (58) ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് വീ​ടി​നു​ള്ളി​ലെ മു​റി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. മു​റി​യി​ൽ കാ​ര്യ​മാ​യ നാ​ശ​മു​ണ്ടാ​യി​ട്ടി​ല്ല.

ഇ​യാ​ൾ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ​യും മ​ക​നും മ​റ്റൊ​രി​ട​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഇ​യാ​ളെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഭ​വ​ൻ​സ് സ്കൂ​ളി​ലെ അ​റ്റ​ൻ​ഡ​റാ​യി​രു​ന്നു. ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Related posts

Leave a Comment