പോലീസില്‍ നിന്ന് ലേലത്തില്‍ സ്വന്തമാക്കിയ കാറിന്റെയുള്ളില്‍ രഹസ്യഅറ; ഒടുവില്‍ അറ തുറന്നപ്പോള്‍ കണ്ട കാഴ്ച ഒരിക്കലും മറക്കാനാവാത്തത്

money-600അനേകം വാഹനങ്ങളാണ് പല പോലീസ് സ്‌റ്റേഷനുകളിലും കിടന്ന് വെറുതേ നശിക്കുന്നത്. പല വണ്ടിയുടെയും ഭാഗങ്ങള്‍ ചില പോലീസുകാരുടെ ഒത്താശയോടെ അടിച്ചു മാറ്റുന്ന സംഘങ്ങളുമുണ്ട്. പലപ്പോഴും കേസുകള്‍ ദീര്‍ഘിക്കുന്നതു കാരണം ഉടമയ്ക്ക് വാഹനം തിരികെ കിട്ടാന്‍ വര്‍ഷങ്ങള്‍ പിടിക്കും. ഒടുവില്‍ വാഹനം ഉടമയ്ക്കു കൈമാറുമ്പോഴേക്കും വാഹനത്തിലെ പലതും നഷ്ടപ്പെട്ടിരിക്കും. ഉടമകള്‍ അന്വേഷിച്ചു വരാത്ത വാഹനങ്ങള്‍ പോലീസ് ലേലത്തില്‍ വയ്ക്കുന്നതും സാധാരണമാണ്. എന്നാല്‍ പല വാഹനങ്ങളും തുരുമ്പിച്ച്് നാശമായിരിക്കും.

എന്നാല്‍ ഇവിടെ കഥ നേരെ മറിച്ചാണ്. പോലീസില്‍ നിന്നു ലേലത്തില്‍ സ്വന്തമാക്കിയ കാര്‍ പരിശോധിച്ച ആള്‍ ഞെട്ടിപ്പോയി. കാറിന്റെ ഉള്ളിലതാ ഒരു രഹസ്യ അറ. ഈ അറ തുറന്നപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. അതിനുള്ളില്‍ കണ്ടത് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളായിരുന്നു. നാലു വര്‍ഷം മുമ്പ് 2013 ലാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത്. ചെറിയ കെട്ടുകളിലായി പതിനായിരക്കണക്കിന് ഡോളര്‍ കിട്ടിയ ആളെക്കുറിച്ചായി പിന്നീടുള്ള അന്വേഷണം. അമേരിക്കയിലായിരുന്നു സംഭവം നടന്നത്.

പൊലീസില്‍ നിന്ന് ലേലത്തില്‍ പിടിച്ച കാറിന്റെ പവര്‍ വിന്‍ഡോ തകരാറിലായതിനെ തുടര്‍ന്നാണ് ഇയാള്‍ ഡോര്‍ തുറന്ന് തകരാര്‍ പരിഹരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഡോറിന്റെ സീലിങ് അഴിച്ച ഉടമ കണ്ടത് കറുത്ത പ്ലാസ്റ്റിക് കവറായിരുന്നു. കവര്‍ പൊട്ടിച്ചപ്പോളാണ് ഉടമ ശരിക്കും ഞെട്ടിയത്. ചെറിയ കെട്ടുകളായി അടുക്കി കവറില്‍ പൊതിഞ്ഞ പത്തിന്റേയും ഇരുപതിന്റേയും ഡോളറുകളായിരുന്നു അതിനുള്ളില്‍. അത്തരത്തിലുള്ള ഏഴുകെട്ടുകളാണ് കാറില്‍ നിന്ന് ലഭിച്ചത്. കാറിന്റ ഉടമ തന്നെയായിരുന്നു ചിത്രങ്ങള്‍ അടക്കം ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത വൈറലായതോടെ പോസ്റ്റും ചിത്രങ്ങളും നീക്കം ചെയ്ത് ഉടമ മുങ്ങുകയായിരുന്നു.
2
സംഭവം നടന്ന് നാലു വര്‍ഷം കഴിഞ്ഞിട്ടും ഇതിലെ യാഥാര്‍ഥ്യം ഇന്നും ചുരുളഴിയാതെ കിടക്കുന്നു. കൂടാതെ പണം ലഭിച്ച വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങളും ആര്‍ക്കും ലഭിച്ചില്ല. നിയമ ലംഘനത്തിന് പോലീസ് പിടിച്ച കാറായിരുന്നു പിന്നീട് ലേലത്തില്‍ വിറ്റത്. കാറിന്റെ പഴയ ഉടമ സൂക്ഷിച്ച കള്ളപ്പണമായിരിക്കും അതെന്ന ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ നടക്കുന്നുണ്ടെങ്കിലും പണം ലഭിച്ച ആളെക്കുറിച്ചോ, അത് എന്തു ചെയ്തു എന്നതിനെക്കുറിച്ചോയുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ചുരുളഴിയാത്ത രഹസ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നു കൂടി എന്നു സാരം.

Related posts