‘കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു, ഒ​ടു​വി​ൽ വി​ജ​യം; എ​ല്ലാ​വ​ർ​ക്കും തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ന​ന്ദി…’ സീ​മ ജി. ​നാ​യ​ർ

അ​ർ​ബു​ദ​ത്തോ​ടു പൊ​രു​തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണ് ന​ടി ശ​ര​ണ്യ. വി​ഷ​മ​ഘ​ട്ട​ത്തി​ൽ അ​വ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന​ത് ന​ടി സീ​മ ജി. ​നാ​യ​ർ ആ​യി​രു​ന്നു.

ഇ​പ്പോ​ൾ ശ​ര​ണ്യ​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വി​വ​ര​ങ്ങ​ൾ ആ​രാ​ധ​ക​രോ​ടു പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സീ​മ ജി. ​നാ​യ​ർ.

ശ​സ്ത്ര​ക്രി​യ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് അ​റി​യി​ച്ച ന​ടി ക്ഷേ​മാ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും അ​റി​യി​ച്ചു.

“ശ​ര​ണ്യ​ക്ക് മാ​ര്‍​ച്ച് 29നാ​ണ് സ​ര്‍​ജ​റി​ക്ക് ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​ഷ​ന്‍ നി​ശ്ച​യി​ച്ച​ത്. പ​ക്ഷേ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കൊ​ണ്ട് കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു.

പെ​ട്ടെ​ന്നാ​ണ് അ​വ​ള്‍​ക്ക് വീ​ണ്ടും സു​ഖ​മി​ല്ലാ​താ​യ​ത്. അ​ല്‍​പം സീ​രി​യ​സാ​യ​തോ​ടെ സ​ര്‍​ജ​റി പെ​ട്ടെ​ന്നു വേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു.

സ​ര്‍​ജ​റി വി​ജ​യ​മാ​ണെ​ന്നാ​ണ് ഇ​പ്പോ​ള്‍ അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലാ​ണ് ശ​ര​ണ്യ​യു​ടെ സ​ര്‍​ജ​റി ന​ട​ന്ന​ത്.

ഫോ​ണി​ലൂ​ടെ​യും മെ​സേ​ജി​ലൂ​ടെ​യും ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രോ​ടു തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ന​ന്ദി​യു​ണ്ട്.’- സീ​മ ജി. ​നാ​യ​ർ കു​റി​ച്ചു.

Related posts

Leave a Comment