സെല്‍ഫി ചതിച്ചു! സെല്‍ഫിയെടുക്കുന്നതിനിടെ പെണ്‍കുട്ടി പുഴയില്‍ വീണു; കൂട്ടുകാരികള്‍ ഒച്ചവച്ചതോടെ നാട്ടുകാരെത്തി രക്ഷപെടുത്തി; സംഭവം മുക്കത്ത്

മു​ക്കം: കൂ​ട്ടു​കാ​രോ​ടൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നെ പു​ഴ​യി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് മു​ക്കം ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ പ​ഴ​യ വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​ൽ നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ തെ​റ്റി പു​ഴ​യി​ൽ വീ​ണ​ത്.

കൂ​ട്ടു​കാ​രി​ക​ൾ ഒ​ച്ച​വച്ച​തോ​ടെ നാ​ട്ടു​കാ​രെ​ത്തി നി​റ​യെ വെ​ള​ള​മു​ണ്ടാ​യി​രു​ന്ന പു​ഴ​യി​ൽ നി​ന്ന് കു​ട്ടി​യെ അ​ൽ​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പു​തി​യ പാ​ലം നി​ർ​മ്മി​ച്ചി​ട്ടും പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ൽ ഇ​വി​ടെ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്. പു​ഴ​യു​ടെ മ​നോ​ഹാ​രി​ത കാ​ണു​ന്ന​തി​നും മ​റ്റു​മാ​യി ദി​വ​സ​വും നി​ര​വ​ധി പേ​രെ​ത്തു​ന്ന ഇ​വി​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. സാ​ര​മാ​യ പ​രി​ക്കേ​റ്റ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങം​പു​റാ​യി സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts