ജിമിക്കി കമ്മല്‍ കളിച്ച് നടന്‍ കൃഷ്ണകുമാറിന്റെ പെണ്‍മക്കള്‍; അഹാനയുടെ അനുജത്തിമാരുടെ നൃത്തം വൈറലാവുന്നു…

നാലു പെണ്‍മക്കളാല്‍ അനുഗ്രഹീതനാണ് നടന്‍ കൃഷ്ണ കുമാര്‍. മൂത്ത മകള്‍ അഹാന മലയാള സിനിമയിലെ ശ്രദ്ധേയതാരമാണ്. അഹാനയെപ്പോലെ തന്നെ ശ്രദ്ധ നേടിയവരാണ് അഹാനയുടെ അനിയത്തിമാരും. നാലു പേരും ചേര്‍ന്നുള്ള നൃത്തം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണിവര്‍. ഇത്തവണ അഹാനയെ കൂട്ടാതെയാണ് മൂന്ന് അനുജത്തിമാരും നൃത്തം ചെയ്തിരിക്കുന്നത്. ജിമ്മിക്കി കമ്മല്‍ ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷനോടൊപ്പമാണ് ഇവര്‍ ചുവടുവച്ചത്. അഹാന സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍.

അഹാനയും അനിയത്തിമാരും ചേര്‍ന്നുള്ള ഡാന്‍സ് വിഡിയോകള്‍ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ജിമ്മിക്കി കമ്മല്‍ എന്ന പാട്ട്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന്റെ നൂറുകണക്കിന് ഡാന്‍സ് വിഡിയോകളാണ് ഇതിനോടകം പുറത്തിറങ്ങിയത്.

Related posts