സെല്‍ഫി ചതിച്ചു! സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു; സംഭവം കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍

horse_0104കണ്ണൂർ: കുതിരയോടൊപ്പം സെൽഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടിൽ സജിത്തി (37) നാണു കടിയേറ്റത്.

വെള്ളിയാഴ്ച രാത്രി ഏഴോടെ പയ്യാന്പലം ബീച്ചിലുള്ള സവാരിക്കുതിരയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു യുവാവിനു കടിയേറ്റത്. നെഞ്ചിന്‍റെ വലതുഭാഗത്താണ് കടിയേറ്റത്. ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

Related posts