ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ ഇന്ത്യൻ യുവതിയുടെ വസ്ത്രമഴിച്ചു പരിശോധനയ്ക്കു ശ്രമം; അതും മകന്റ മുന്നില്‍വച്ച്‌

Frankfurt_0104

ബംഗളുരു: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇന്ത്യൻ യുവതിയോടു വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ബംഗളുരുവിൽനിന്ന് ഐസ്ലൻഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.

നാലു വയസുകാരൻ മകന്‍റെ മുന്നിലാണ് ഉദ്യാഗസ്ഥർ യുവതിയോടു വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടത്. ബോഡി സ്കാനിംഗിനുശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ ഈ ആവശ്യം. എന്നാൽ തൊട്ടുപിന്നാലെ യുവതിയുടെ ഐസ്ലൻഡ് സ്വദേശിയായ ഭർത്താവ് എത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യാഗസ്ഥർ വസ്ത്രമഴിക്കാനുള്ള ആവശ്യത്തിൽനിന്നു പിൻമാറി.

തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫേസ്ബുക്കിൽ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. യാതൊരു വിശദീകരണവും നൽകാതെയായിരുന്നു തന്നെ മാത്രം പരിശോധിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമെന്നും യുവതി ആരോപിക്കുന്നു.

അടുത്തിടെ തനിക്ക് ഉദരത്തിൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞിതായി ഉദ്യോഗസ്ഥരോടു പറയുകയും അതിന്‍റെ രേഖകൾ കാണിക്കുകയും ചെയ്തെങ്കിലും ഉദ്യോഗസ്ഥർ ഒരു പരിഗണനയും നൽകിയില്ലെന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു.

Related posts