അവസരങ്ങള്‍ തട്ടിയെടുക്കാനും അധിക്ഷേപിക്കാനും ബോധപൂര്‍വമായ ശ്രമം ! ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരേ സീരിയല്‍ താരം രംഗത്ത്…

ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തനിക്ക് വരുന്ന അവസരങ്ങള്‍ തട്ടിയെടുക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുന്നതായുള്ള ആരോപണവുമായി സീരിയല്‍ താരം സൂര്യതാര.

ന്യൂസ് പോര്‍ട്ടലില്‍ തെറ്റായ ഫോട്ടോ നല്‍കിയാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നതെന്നും താരം പറയുന്നു.

കൊച്ചി കാക്കനാട് താമസിക്കുന്ന സൂര്യതാര ഈ മാസം കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്നും മൂക്കുത്തി കിട്ടിയ വിവരം വാര്‍ത്തയായിരുന്നു.

എന്നാല്‍ ഈ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ഫോട്ടോയില്‍ സൂര്യതാരയുടെ ചിത്രത്തിന് പകരം മറ്റൊരു താരത്തിന്റെ ഫോട്ടോ നല്‍കുകയായിരുന്നു.

പേരും മറ്റു വിവരങ്ങളും സൂര്യതാരയുടെയും ഫോട്ടോ മറ്റൊരു താരത്തിന്റേതുമാണ് ഉപയോഗിച്ചിരിക്കുന്നത്.

മറ്റൊരു താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത് താരത്തെ മനപ്പൂര്‍വം അധിക്ഷേപിക്കാനും സൂര്യതാരക്ക് ലഭിക്കേണ്ടുന്ന അവസരങ്ങള്‍ തട്ടിയെടുക്കുന്നതിനും വേണ്ടിയാണെന്നുമാണ് ആരോപണം.

Related posts

Leave a Comment