സാഹിറയുടെ ലീലാവിലാസങ്ങള്‍! സീരിയല്‍ അഭിനയം മറയാക്കി കഞ്ചാവു കടത്ത്, കാമുകനെയും സഹായിയെയും മക്കളാക്കി യാത്ര ആഡംബര കാറില്‍, ദു:ഖപുത്രി സീരിയലിലെ നടി പിടിയിലായത് ഇങ്ങനെ

serialസീരിയല്‍, ടെലിഫിലിം നടിയും സംഘവും കഞ്ചാവുമായി പിടിയില്‍.  ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച് യാത്ര ചെയ്ത മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്‍പ്പറമ്പത്ത് സാഹിറ(44)യാണ് പിടിയിലായത്. കോഡൂര്‍ ചെമ്മന്‍കടവ് ചോലക്കല്‍ പാലംപടിയില്‍ മുഹമ്മദ് ഷമീം (23), ഏനിക്കല്‍ വിപിന്‍ദാസ് (35) എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായി.

എക്‌സൈസ് ഇന്റലിജന്‍സ് സംഘം നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണു കഞ്ചാവു സഹിതം പ്രതികളെ പിടികൂടിയത്. കടത്താനുപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. കാറില്‍ സഞ്ചരിക്കുന്നതു കുടുംബമാണെന്നു തെറ്റിദ്ധരിപ്പിക്കാനാണു സ്ത്രീയെ കൂടെ കൂട്ടുന്നതെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ സാഹിറ ഒട്ടേറെ ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൈസൂരുവില്‍നിന്നു കഞ്ചാവുമായി വരുമ്പോഴാണ് പിടിയിലായത്.  നടിയും രണ്ടു യുവാക്കളും ഉള്‍പ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യവിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലില്‍ പ്രധാന വേഷത്തില്‍ സാഹിറ അഭിനയിക്കുന്നുണ്ട്. ഇവര്‍ പണ്ട് സീരിയല്‍ ലൊക്കേഷനുകളില്‍ കഞ്ചാവ് വിറ്റിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സീരിയല്‍ ടെലിഫിലിം നടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ടെലിഫിലിം രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും രംഗത്ത് സജീവമായിരുന്നു. ഇതിനുമുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്.

Related posts