സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി ! താരം പ്രതിഫലമായി നല്‍കിയത് രണ്ടു കോടിയെന്നും വെളിപ്പെടുത്തല്‍…

ലാസ് വെഗാസ്: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി യുവതി രംഗത്ത്. 34കാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗായാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. വാര്‍ത്ത പുറത്തു വിട്ട ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകര്‍ നോട്ടീസ് അയച്ചു.

പീഡനമല്ല ഉഭയസമ്മത പ്രകാരം നടന്ന ബന്ധമാണെന്ന് ക്രിസ്റ്റിയാനോയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. 2009ല്‍ ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് റൊണോ പീഡിപ്പിച്ചെന്നാണ് കാതറിന്റെ പരാതി. 375000 ഡോളര്‍ (രണ്ടു കോടി 70 ലക്ഷം) പ്രതിഫലമായി നല്‍കിയെന്നും യുവതി പറഞ്ഞു. എതിര്‍ത്തിട്ടും ബലമായി ഉപദ്രവിച്ചെന്ന് യുവതി പറയുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോയുമായി അടുത്ത വൃത്തങ്ങള്‍ ആരോപണം നിഷേധിച്ചു.

2009ല്‍ മാഞ്ചസ്റ്ററില്‍ നിന്ന് റയലിലേയ്ക്ക് മാറിയ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു. എന്നാല്‍ യുവതി പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഒരു അഭിഭാഷകനെ സമീപിച്ച് നഷ്ട പരിഹാരം ആവശ്യപ്പെട്ട് റൊണാള്‍ഡോയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

Related posts