വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പെൺകുട്ടികളെ വീഴിക്കും; വീഡിയോ കോളിനിടെ ന​ഗ്ന വീ​ഡി​യോ ചാ​റ്റിം​ഗ് നടത്തി റി​ക്കാ​ർ​ഡ് ചെയ്യും; പിന്നെ മഹേഷിന്‍റെ പരിപാടികൾ ഇങ്ങനെ…


തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട 15 വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ന​ഗ്ന​ഫോ​ട്ടോ കൈ​ക്ക​ലാ​ക്കു​ക​യും അ​ശ്ലീ​ല ഫോ​ട്ടോ​ക​ൾ അ​യ​ച്ച് കൊ​ടു​ത്ത​ശേ​ഷം ന​ഗ്ന വീ​ഡി​യോ ചാ​റ്റിം​ഗ് ന​ട​ത്തി ര​ഹ​സ്യ​മാ​യി സ്ക്രീ​ൻ റി​ക്കാ​ർ​ഡ് ചെ​യ്തു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ.

അ​രു​വി​ക്ക​ര കു​റും​തോ​ട്ട​ത്തു തെ​ക്കും​ക​ര മേ​ലെ​പു​ത്ത​ൻ വീ​ട്ടി​ൽ എം. ​മ​ഹേ​ഷ് (33) നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സ് നേ​മം പ​ള്ളി​ച്ച​ലി​ൽ ഒ​ളി​വി​ൽ‌ ക​ഴി​യ​വെ ഒ​ളി​സ​ങ്കേ​തം വ​ള​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ വാ​ട്ട്സ്ആ​പ്പ് ന​മ്പ​രി​ലേ​ക്ക് പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​വീ​ഡി​യോ​ക​ൾ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. അ​ത് നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹ​പാ​ഠി​ക​ൾ​ക്കും അ​യ​ച്ച് കൊ​ടു​ക്കു​മെ​ന​ന്നും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പെ​ൺ​കു​ട്ടി​യു​ടെ പേ​രും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നേ​മ​ത്ത് ഒ​ളി​സ​ങ്കേ​തം വ​ള​ഞ്ഞ പോ​ലീ​സി​നെ ക​ണ്ടു ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ർ​ന്നാ​ണ് കീ​ഴ​ട​ക്കി​യ​ത്.സൈ​ബ​ർ പോ​ലീ​സ് അ​സി. ക​മ്മീ​ഷ​ണ​ർ ശ്യാം​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​പി.​പ്ര​കാ​ശ്, എ​സ്ഐ ആ​ർ.​ആ​ർ. മ​നു, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ്.​വി​നീ​ഷ്, സ​മീ​ർ​ഖാ​ൻ, എ​സ് . മി​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment