ലോഡ്ജില്‍ മുറിയെടുത്തത് ബിസിനസിനു വേണ്ടിയെന്നു പറഞ്ഞ് ! പക്ഷെ ബിസിനസ് ‘പെണ്‍വാണിഭമായിരുന്നുവെന്നു മാത്രം; സംഘം കുടുങ്ങിയത് അടുത്ത് മുറിയിലുള്ളവരുടെ സംശയത്തെത്തുടര്‍ന്ന്

അതീവ രഹസ്യമായി ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. ലോഡ്ജില്‍ പെണ്‍വാണിഭം നടത്തി വന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് സംഘം എന്ന പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറി എടുത്തിരുന്നത്. എന്നാല്‍ ലോഡ്ജ് ഉടമയുടെ അറിവോടെ തന്നെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

സുഭേന്ധു കര്‍മാര്‍ക്കര്‍(22),സുഭാഷ് ജെന(35),എം ശങ്കര്‍ റാവു(38) എന്നിവരെയും ലോഡ്ജ് ഉടമ ബിശ്വന്ത് ബെബര്തയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു.പലപ്പോഴായി മുറിയില്‍ സ്ത്രീകളും പുരുഷന്മാരും വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നാണ് വിവരം. പോലീസ് റെയ്ഡ് ചെയ്ത സമയത്ത് സ്ത്രീകള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

Related posts