കു​മ​ര​കം വീ​ണ്ടും സി​നി​മ​ക്കാ​രു​ടെ ഇ​ഷ്‌​ട​ലൊ​ക്കേ​ഷ​നാ​യി വീ​ണ്ടും കു​മ​ര​കം

കു​മ​ര​കം: കു​മ​ര​കം വീ​ണ്ടും സി​നി​മ​ക്കാ​രു​ടെ ഇ​ഷ്‌​ട​ലൊ​ക്കേ​ഷ​നാ​യി മാ​റു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ഒ​ടു​വി​ൽ ഇ​ല​വ​ൺ ഐ​ക്ക​ൺ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി കൂ​ടി​യാ​യ വി​ജ​യ​രാ​ഘ​വ​ൻ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന ‘പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​ൻ’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ ക​വ​ണാ​റ്റി​ൻ​ക​ര-​ചീ​പ്പു​ങ്ക​ൽ ഭാ​ഗ​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​ത്.

വി​ജ​യ​രാ​ഘ​വ​നെ കൂ​ടാ​തെ പാ​ർ​വ​തി തി​രു​വോ​ത്ത്, വി​ന​യ് ഫോ​ർ​ട്ട്, മാ​ത്യു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്ന​തി​നൊ​പ്പം ആ​സി​ഫ് അ​ലി ഗ​സ്റ്റ് റോ​ളി​ലും എ​ത്തു​ന്നു​ണ്ട്.

2019 ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്ത മ​ഞ്ജു​വാ​ര്യ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ ‘പ്ര​തി പൂ​വ​ൻ കോ​ഴി’​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ന​ട​ന്ന​ത് കു​മ​ര​ക​ത്താ​യി​രു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നാ​യി​രു​ന്നു കു​മ​ര​കം. നെ​ൽ​പാ​ട​ങ്ങ​ളും തോ​ടു​ക​ളും വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ മ​നോ​ഹാ​രി​ത​യും ഒ​ക്കെ​യാ​ണ് കു​മ​ര​കം സി​നി​മ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യി മാ​റി​യ​തി​നു​ള്ള കാ​ര​ണം.

കോ​ട്ട​യം, കു​മ​ര​കം, കു​ത്താ​ട്ടു​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ‘പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​ൻ’ സി​നി​മ ഓ​ണ​ത്തി​നു തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Related posts

Leave a Comment