തലകുനിച്ച് മാ​പ്പ​പേ​ക്ഷി​ക്കൂ…ഏ​തു പ്ര​ത്യ​ശാ​സ്ത്ര​മാ​ണ് നി​ങ്ങ​ൾ​ക്ക് ത​ണ​ൽ? എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ നേതാക്കൾ നെഞ്ചിൽ കത്തി കുത്തിയിറക്കിയതിൽ അ​പ​ല​പി​ച്ച് സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ വി​ദ്യാ​ർ​ഥി​യെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ത​ന്നെ കു​ത്തി​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ശി​ര​സ് ല​ജ്ജാ​ഭാ​രം കൊ​ണ്ട് പാ​താ​ള​ത്തോ​ളം താ​ഴു​ന്ന​താ​യി അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. ച​രി​ത്ര​ത്തി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ത​ന്നെ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൃ​ദ​യം നു​റു​ങ്ങു​ന്നു. ക​ര​ൾ​പി​ട​യു​ന്ന വേ​ദ​ന​കൊ​ണ്ട് തേ​ങ്ങു​ന്നു. ല​ജ്ജാ​ഭാ​രം കൊ​ണ്ട് ശി​ര​സ് പാ​താ​ള​ത്തോ​ളം താ​ഴു​ന്നു. എ​ന്‍റെ, എ​ന്‍റെ എ​ന്ന് ഓ​രോ​രു​ത്ത​രും ഓ​ർ​ത്തെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ സ്നേ​ഹ​നി​ലാ​വ്. യു​വ​ല​ക്ഷ​ങ്ങ​ളു​ടെ ആ ​സ്നേ​ഹ​നി​ലാ​വി​ലേ​ക്കാ​ണ് നി​ങ്ങ​ൾ ക​ഠാ​ര​യു​ടെ കൂ​രി​രു​ട്ട് ചീ​റ്റി​ത്തെ​റി​പ്പി​ച്ച​ത്. ഈ ​നാ​ടി​ന്‍റെ സ​ർ​ഗാ​ത്‌​മ​ക യൗ​വ​ന​ത്തെ​യാ​ണ് നി​ങ്ങ​ൾ ച​വു​ട്ടി താ​ഴ്ത്തി​യ​ത്.

നി​ങ്ങ​ൾ ഏ​തു ത​ര​ക്കാ​രാ​ണ്? എ​ന്താ​ണ് നി​ങ്ങ​ളെ ന​യി​ക്കു​ന്ന തീ​ജ്വാ​ല? ഏ​തു പ്ര​ത്യ​ശാ​സ്ത്ര​മാ​ണ് നി​ങ്ങ​ൾ​ക്ക് ത​ണ​ൽ? നി​ങ്ങ​ളു​ടെ ഈ ​ദു​ർ​ഗ​ന്ധം ച​രി​ത്ര​ത്തി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ത​ന്നെ​യാ​ണ്. മ​നം മ​ടു​പ്പി​ക്കു​ന്ന നാ​റ്റ​ത്തി​ന്‍റെ ഈ ​സ്വ​ർ​ഗം ന​മു​ക്ക് വേ​ണ്ട. ഇ​തി​നേ​ക്കാ​ൾ ന​ല്ല​ത് സ​മ്പൂ​ർ​ണ പ​രാ​ജ​യ​ത്തി​ന്‍റെ ന​ര​ക​മാ​ണ്. തെ​റ്റു​ക​ൾ​ക്കു​മു​മ്പി​ൽ ര​ണ്ടു വ​ഴി​ക​ളി​ല്ല, ശി​ര​സു കു​നി​ച്ചു മാ​പ്പ​പേ​ക്ഷി​ക്കു​ക എ​ന്നും അ​ദ്ദേ​ഹം അ​തീ​വ ദു​ഖ​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts