എല്ലാം അറിയുന്നവർ ഇങ്ങനെ ചെയ്യരുതായിരുന്നു; മെഡിക്കൽ വിദ്യാർഥികളുടെ വിജയാഘോഷം; പോ​ലീ​സ്കേ​സെ​ടു​ത്തു


കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ കോ​വി​ഡ് മാ​ന​ദ​ണ്ഡം കാ​റ്റി​ൽ​പ്പ​റ​ത്തി​യു​ള്ള വി​ജ​യാ​ഘോ​ഷ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ക​ണ്ടാ​ല​റി​യു​ന്ന 50 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.​

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ​ത് ഗൗ​ര​വ​മേ​റി​യ വീ​ഴ്ച​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം ന​ട​ന്ന​ത്. ഇ​തു ചി​ല​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment