ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം ചെയ്യരുത് ! ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യമാണ്; ജീജ സുരേന്ദ്രന്റെ പ്രവചനം ആദിത്യന്റെ കാര്യത്തില്‍ സത്യമാകുമ്പോള്‍…

മിനിസ്‌ക്രീനിലെ പ്രിയതാരങ്ങളായ അമ്പിളി ദേവിയും ആദിത്യനും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ അത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് അമ്പിളി ദേവിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നും തന്നില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുവെന്നുമാണ് അമ്പിളി ദേവി തുറന്നു പറഞ്ഞത്.

മാത്രമല്ല 13 വയസുള്ള മകന്റെ അമ്മയായ ആ സ്ത്രീ ആദിത്യനില്‍ നിന്നു ഗര്‍ഭിണിയായെന്നും പിന്നീട് അത് അബോര്‍ഷനായെന്നും അമ്പിളി ദേവി പറഞ്ഞു.

അമ്പിളി ദേവിയുടെ തുറന്നു പറച്ചിലിനെത്തുടര്‍ന്ന് നിരവധി പേരാണ് അവര്‍ക്ക് പിന്തുണയുമായെത്തിയത്. ആദിത്യന്റെ തനി സ്വഭാവം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോയെന്നായിരുന്നു കമന്റുകളിലധികവും.

ഇവരുടെ വിവാഹ സമയത്ത് നടി ജീജ സുരേന്ദ്രന്‍ നല്‍കിയ ആശംസയാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.

അന്നേ ഇവരുടെ ജീവിതത്തെക്കുറിച്ച് അവര്‍ പ്രവചിച്ചു, കാലത്തിന് മുന്‍പേ സഞ്ചരിച്ചയാള്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍.

ജീജയുടെ ആശംസ ഇങ്ങനെ…സ്നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടുപേരുടേയും അമ്മ ഞാനായിരുന്നു. നിങ്ങള്‍ രണ്ടാളുടേയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.

ഇതിനിടയില്‍ നിങ്ങള്‍ രണ്ടുപേരും വേറെ ആള്‍ക്കാരെ വിവാഹം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ഒരുമിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്.

ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് അത്യാവശ്യമാണെന്നുമായിരുന്നു ജീജ സുരേന്ദ്രന്‍ പറഞ്ഞത്. ഇത് അക്ഷരംപ്രതി ശരിയാവുകയാണെന്നാണ് ആളുകള്‍ ഇപ്പോള്‍ പറയുന്നത്.

Related posts

Leave a Comment