പാ​ർ​ട്ടി​യെ ഇ​നി ആ​ക്ര​മി​ച്ചാ​ൽ ജി. ​സു​ധാ​ക​ര​ന്‍റെ പ​ല ര​ഹ​സ്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തും; തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പാ​ർ​ട്ടി​യെ ച​തി​ച്ച​യാ​ളെ​ന്ന് സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ഇ​നി​യും ആ​ക്ര​മി​ച്ചാ​ൽ സു​ധാ​ക​ര​ന്‍റെ കാ​ര്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി വെ​ളി​പ്പെ​ടു​ത്തും. ജി.​സു​ധാ​ക​ര​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

ഇ​നി ന​ഷ്ട​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല. കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത​താ​ണെ​ന്ന ജി. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​ത്തി​നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ത​ക​ർ​ക്കാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചേ പോ​കൂ. ഞാ​ൻ സു​ധാ​ക​ര​ന്‍റെ​യും സു​ധാ​ക​ര​ന് എ​ന്‍റെ​യും നി​ഴ​ലാ​യി നി​ന്ന കാ​ല​മാ​ണ​ത്.

ഞാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ സു​ധാ​ക​ര​നും കാ​ണും. ജി. ​സു​ധാ​ക​ര​നെ ചു​മ​ക്കു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​ല​പ്പു​ഴ ക​ട​ലി​ൽ ചാ​ടി ചാ​കു​മെ​ന്ന് സ​ജി ചെ​റി​യാ​ൻ. ആ​റു മാ​സം കൊ​ണ്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ത് മ​ന​സി​ലാ​ക്കും. ഇ​ല്ലെ​ങ്കി​ൽ എ​ന്‍റെ പേ​ര് മാ​റ്റി​ക്കോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ്ഥാ​നം വി​ട്ടു പോ​യ പ്ര​മു​ഖ​രു​ടെ​യൊ​ക്കെ ഉ​ള്ളി​ൽ ക​മ്മ്യൂ​ണി​സം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ജി. ​സു​ധാ​ക​ര​ൻ അ​ങ്ങ​നെ​യ​ല്ല. ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​നാ​ണ് പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ച​തി​ച്ചു. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി. സീ​റ്റ് ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ 24 മ​ണി​ക്കൂ​ർ കൊ​ണ്ട് വ​ല​തു പ​ക്ഷ​മാ​യി.

അ​ഞ്ച് രൂ​പ കി​ട്ടി​യാ​ൽ ജി.​സു​ധാ​ക​ര​ൻ അ​ത് പോ​ക്ക​റ്റി​ൽ ഇ​ട്ടു​കൊ​ണ്ട് പോ​കും. എ​ന്നാ​ൽ സ​ജി ചെ​റി​യാ​ൻ അ​ങ്ങ​നെ​യ​ല്ല. ജി.​സു​ധാ​ക​ര​ൻ ഇ​പ്പോ​ഴും എം​എ​ൽ​എ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ട്. അ​ത് പാ​ർ​ട്ടി​യി​ൽ നി​ന്ന് നേ​ടി​യെ​ടു​ത്ത അ​നു​കൂ​ല്യ​മ​ല്ലേ​യെ​ന്നും സ​ജി ചെ​റി​യാ​ൻ ചോ​ദി​ച്ചു.

Related posts

Leave a Comment