സർക്കാരിന്‍റെ പോലീസിന് കുട്ടി സഖാക്കളുടെ വക നാടൻ തല്ല്; യൂണിഫോമിലായിരുന്ന പോലീസുകാരെ തല്ലുന്നത് സഹ പ്രവർത്തകരും നാട്ടുകാരും നോക്കിനിന്നു; തിരുവനന്തപുരം പാളയത്ത് നടന്ന സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ടു​റോ​ഡി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ, ശ​ര​ത്, എ​ന്നി​വ​ർ​ക്കാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു പാ​ള​യം യു​ദ്ധ​സ്മാ​ര​ക​ത്തി​നു സ​മീ​പ​ത്തു​വ​ച്ചു ബു​ധ​നാ​ഴ്ച വൈ​കി​ട്ടു മ​ർ​ദ​ന​മേ​റ്റ​ത്.

സി​ഗ്ന​ൽ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു മ​ർ​ദ​നം. ത​ർ​ക്ക​മു​ണ്ടാ​യ ഉ​ട​ൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​നു സ​മീ​പ​ത്തു​നി​ന്ന് എ​ത്തി​യ യു​വാ​ക്ക​ൾ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും സ്ഥ​ല​ത്തെ​ത്തി​യ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

യൂ​ണി​ഫോ​മി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ന്ന​തു സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും നോ​ക്കി​നി​ൽ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts