ഷ​ഹ്‌ല​യു​ടെ മ​ര​ണം നി​ർ​ഭാ​ഗ്യ​ക​ര​വും സ​ങ്ക​ട​ക​രവും; സ്കൂ​ൾ വി​ക​സ​ന​ത്തി​ന് എം​പി ഫ​ണ്ട് നൽകുമെന്ന് രാഹുൽ ഗാന്ധി

വ​യ​നാ​ട്: ബ​ത്തേ​രി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ്‌ല ഷെ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി. ഷ​ഹ്‌ല​യു​ടെ മ​ര​ണം നി​ർ​ഭാ​ഗ്യ​ക​ര​വും സ​ങ്ക​ട​ക​ര​വു​മാ​ണെ​ന്നും ഷ​ഹ്‌ല​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നെ​ന്നും രാ​ഹു​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

സം​ഭ​വം ന​ട​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി എം​പി ഫ​ണ്ടി​ൽ​നി​ന്നു തു​ക അ​നു​വ​ദി​ക്കു​മെ​ന്നും രാ​ഹു​ലി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഷ​ഹ്‌ല ഷെ​റി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ​വ​ച്ച് പാ​ന്പു ക​ടി​യേ​റ്റു മ​രി​ച്ച​ത്. ക്ലാ​സി​ന്‍റെ ചു​മ​രി​നോ​ട് ചേ​ർ​ന്നു​ള​ള പൊ​ത്തി​ൽ പ​തി​യി​രു​ന്ന പാ​ന്പ് കു​ട്ടി​യെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ വ്യാ​ഴാ​ഴ്ച അ​ധ്യാ​പ​ക​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും സ്റ്റാ​ഫ് റൂ​മി​ന്‍റെ വാ​തി​ൽ ത​ല്ലി പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു

Related posts