3.85 കോ​ടി​യു​ടെ അ​പൂ​ർ​വ വെ​ളു​ത്ത പ​രു​ന്ത്; അ​ന​ന്ത​ര​വ​ളു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ച് അ​മ്മാ​വ​ൻ; അ​ബൂ​ദ​ബി ലേ​ല​ത്തി​ൽ ച​രി​ത്ര റി​ക്കാ​ർ​ഡ് !

പ​രു​ന്തു​ക​ളോ​ടു​ള്ള കൊ​ച്ച​നു​ന്ത​ര​വ​ളു​ടെ ക​ടു​പ്പ​മേ​റി​യ പ്ര​ണ​യം മ​ന​സ്സി​ലാ​ക്കി, അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 3.85 കോ​ടി രൂ​പ​യ്ക്ക് (1.5 ദ​ശ​ല​ക്ഷം ദി​ർ​ഹം) അ​പൂ​ർ​വ​യി​നം വെ​ളു​ത്ത പ​രു​ന്തി​നെ വാ​ങ്ങി ന​ൽ​കി അ​മ്മാ​വ​ൻ. അ​ബൂ​ദ​ബി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹ​ണ്ടിം​ഗ് ആ​ൻ​ഡ് ഇ​ക്വ​സ്ട്രി​യ​ൻ എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ത്ത ഷെ​യ്ഖ അ​ൽ മ​ൻ​സൂ​രി എ​ന്ന പെ​ൺ​കു​ട്ടി​ക്കാ​ണ് അ​മ്മാ​വ​ന്‍റെ വ​ക ഈ ​സ​ർ​പ്രൈ​സ് സ​മ്മാ​നം ല​ഭി​ച്ച​ത്.

ത​നി​ക്ക് പ​രു​ന്തു​ക​ളെ​യും പ​ക്ഷി​ക​ളെ​യും കു​റി​ച്ച് പ​ഠി​പ്പി​ച്ചു ത​ന്ന​തും പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും അ​മ്മാ​വ​നാ​ണെ​ന്ന് ഷെ​യ്ഖ ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം അ​മ്മാ​വ​ൻ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു പ​രു​ന്തി​നെ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ ‘മാ​ർ​ക്ക് മോ​ഗ്ലി​ച്ച് ഫാ​ൽ​ക്ക​ൺ ഫാ​മി​ൽ’ നി​ർ​മി​ച്ച ‘അ​ൾ​ട്രാ വൈ​റ്റ് പ്യു​വ​ർ ഗൈ​ർ ഗാ​ർ​മൗ​ഷ’ (Ultra White Pure Gyr Garmousha) എ​ന്ന അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ഞ്ഞു പ​രു​ന്തി​നെ​യാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന തു​ക ന​ൽ​കി വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ശു​ഭ്ര​വ​സ്ത്ര​ത്തി​ന് സ​മാ​ന​മാ​യ വെ​ളു​ത്ത ചി​റ​കു​ക​ളും സ​വി​ശേ​ഷ​ത​ക​ളു​മാ​ണ് ലേ​ല​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടാ​ൻ കാ​ര​ണ​മാ​യ​ത്.

ഏ​ക​ദേ​ശം ഒ​രു കി​ലോ​ഗ്രാം ഭാ​ര​വും 16.5 ഇ​ഞ്ച് നീ​ള​വു​മു​ള്ള​താ​ണ് ഈ ​കു​ഞ്ഞു പ​രു​ന്ത്. ഈ ​വ​ർ​ഷ​ത്തെ എ​ക്സി​ബി​ഷ​നി​ൽ ഇ​തു​വ​രെ വി​റ്റ​ഴി​ക്ക​പ്പെ​ട്ട​തി​ൽ വ​ച്ച് ഏ​റ്റ​വും ഉ​യ​ർ​ന്ന ലേ​ല​ത്തു​ക​യാ​ണി​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 55 പ്ര​മു​ഖ ഫാ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

 

 

 

Related posts

Leave a Comment