പാമ്പുകടിയേറ്റ് ഷ​​​ഹ്‌​​ല ഷെ​​​റി​​​ൻ മരിച്ച കേസിൽ അ​ധ്യാ​പ​ക​ർ​ക്കും ഡോ​ക്ട​ർ​ക്കും ജാ​മ്യം; സിം​​​ഗി​​​ൾ ബെ​​​ഞ്ച് മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇങ്ങനെ…

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ബ​​​ത്തേ​​​രി​​​യി​​​ലെ ഗ​​​വ. സ​​​ർ​​​വ​​​ജ​​​ന ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി ഷ​​​ഹ്‌​​ല ഷെ​​​റി​​​ൻ പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച കേ​​​സി​​​ൽ വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ കെ.​​​കെ. മോ​​​ഹ​​​ന​​​ൻ, അ​​​ധ്യാ​​​പ​​​ക​​​നാ​​​യ സി.​​​വി. ഷ​​​ജി​​​ൽ, താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​ജി​​​സ മെ​​​റി​​​ൻ ജോ​​​യ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​നി പാ​​​ന്പു​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്ത് കു​​​റ്റ​​​ക​​​ര​​​മാ​​​യ അ​​​നാ​​​സ്ഥ​​​യോ പി​​​ഴ​​​വോ സം​​​ഭ​​​വി​​​ച്ചെ​​​ന്ന് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു സിം​​​ഗി​​​ൾ ബെ​​​ഞ്ച് മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട കു​​​ട്ടി​​​യു​​​ടെ ക്ലാ​​​സ് അ​​​ധ്യാ​​​പ​​​ക​​​ന​​​ല്ല, സം​​​ഭ​​​വം അ​​​റി​​​ഞ്ഞ് ഓ​​​ടി​​​യെ​​​ത്തി​​​യ​​​താ​​​ണ് ഷ​​​ജി​​​ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഷ​​​ജി​​​ലി​​​നെ​​​യും കെ.​​​കെ. മോ​​​ഹ​​​ന​​​നെ​​​യും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​നാ​​​ൽ ഇ​​​വ​​​ർ തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്കു​​​ക​​​യോ സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്ന ആ​​​ശ​​​ങ്ക വേ​​​ണ്ട. സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞു തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഇ​​​വ​​​രെ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്കൂ​​​ളി​​​ലേ​​​ക്ക് നി​​​യോ​​​ഗി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ൽ ബോ​​​ണ്ടി​​​ന്‍റെ​​​യും ആ​​​ൾ​​​ജാ​​​മ്യ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജാ​​​മ്യം…

Read More

ഷെ​ഹ്‌​ല ഷി​റി​ന്‍റെ മ​ര​ണം: ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു; ചീ​ഫ് സെ​ക്ട്ട​റി​യോ​ടും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യോ​ടും വി​ശ​ദീ​ക​ര​ണം തേടി കോ​ട​തി

കൊ​ച്ചി: ബ​ത്തേ​രി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ജ​സ്റ്റീ​സ് ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​രു​ടെ ക​ത്തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടും കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ചീ​ഫ് സെ​ക്ട്ട​റി​യോ​ടും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ഷെ​ഹ്‌​ല ഷി​റി​നാ​ണ് സ്കൂ​ളി​ൽ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്. അ​ധ്യാ​പ​ക​രു​ടെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ​യും അ​നാ​സ്ഥ​മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി എ​ൻ. ഹാ​രി​സ് റി​പ്പോ​ര്‍​ട്ട് ന​ൽ​കി​യി​രു​ന്നു. സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച​ക​ള്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ആ​ന്‍റി വെ​നം ന​ല്‍​കാ​തെ ഒ​രു മ​ണി​ക്കൂ​ര്‍ പാ​ഴാ​ക്കി​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡോ​ക്ട​റു​ടെ വീ​ഴ്ച​യും ഹാ​രി​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

Read More

ഷഹലയുടെ മരണം: മുൻകൂർ ജാമ്യത്തിന്  അധ്യാപകർ ഹൈക്കോടതിയിൽ; കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാർഥികൾ

കൊച്ചി: ബത്തേരി സർവജന സർക്കാർ സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപകൻ സി.വി.ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ.മോഹൻ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. അധ്യാപകർ നിലവിൽ ഒളിവിലാണ്. വിദ്യാർഥിനി ചികിത്സ കിട്ടാതെ മരിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്യുകയും പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു. കേസിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അധ്യാപകർ അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചത്. മാനന്തവാടി എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച സ്കൂളിലെത്തി മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. ഒരുപകൽ നീണ്ട തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലുമാണ് പോലീസ് നടത്തിയത്. അതിനിടെ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന്…

Read More

പാഠം ഒന്ന് ‘വൃത്തിയായി സൂക്ഷിക്കുക’; സ്കൂ​ൾ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം; പാ​ദ​ര​ക്ഷക​ൾ വി​ല​ക്ക​രു​ത്

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഷ​ഹ​ല ഷെ​റീ​ൻ പാ​ന്പ് ക​ടി​യേ​റ്റു മ​ര​ണ​മ​ട​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പി​ൽ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഡി​സം​ബ​ർ 10ന് ​നാ​ലി​ന​കം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. എ​ല്ലാ സ്കൂ​ളു​ക​ളി​ലും 30ന​കം പി​ടി​എ മീ​റ്റിം​ഗ് അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലേ​തു​പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ല​ക​ൾ എ​ടു​ക്കും. ക്ലാ​സ് പി​ടി​എ​ക​ൾ ചേ​രാ​നും ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​രു​ത്. വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ൾ​ക്കു​പോ​ലും ശ്ര​ദ്ധ ന​ൽ​കി ജാ​ഗ്ര​ത​യോ​ടെ സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഇ​തി​നാ​യി ല​ഭ്യ​മാ​കു​ന്ന ഏ​ത് വാ​ഹ​ന​വും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​കി ഉ​പ​യോ​ഗി​ക്ക​ണം. അ​ധ്യ​യ​ന സ​മ​യം ക​ഴി​ഞ്ഞാ​ൽ ക്ലാ​സ്മു​റി​ക​ളു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും പൂ​ട്ടി ഭ​ദ്ര​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് പി​ടി​എ​യും പ്ര​ഥ​മാ​ധ്യാ​പ​ക​രും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും…

Read More

കു​ട്ടി​യുടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​ൻ അ​ധ്യാ​പ​ക​ർ​ക്കാ​യി​ല്ല; ഷ​ഹ​ല​യു​ടെ മ​ര​ണത്തിൽ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ, പി​ടി​എ പി​രി​ച്ചു വി​ട്ടു

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​വ​ജ​ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ഡ​റി സ്‌​കൂ​ളി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷെ​ഹ​ല ഷെ​റി​ന്‍ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പ്രി​ന്‍​സി​പ്പ​ൽ എ.​കെ.​ക​രു​ണാ​ക​ര​നും ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​കെ. മോ​ഹ​ന​നു​മാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. പി​ടി​എ പി​രി​ച്ചു​വി​ടാ​നും തീ​രു​മാ​ന​മാ​യി. വി​ദ്യാ​ഭ്യ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റേ​താ​ണ് ന​ട​പ​ടി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​ൻ അ​ധ്യാ​പ​ക​ർ​ക്കാ​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. മ​റ്റ് അ​ധ്യാ​പ​ക​ർ തെ​റ്റു​കാ​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ ക്ലാ​സ് തു​ട​ര്‍​ന്ന അ​ധ്യാ​പ​ക​ന്‍ ഷി​ജി​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​പ​ടി.

Read More

മരിച്ചതല്ല, കൊന്നതാണ്! പാ​മ്പി​നെ​യും ക​ഴു​ത്തി​ൽ ചു​റ്റി അ​ധ്യാ​പ​ക​നെ​തി​രേ മു​ദ്രാവാ​ക്യം വിളിച്ച് വി​ദ്യാ​ർ​ഥി​ക​ൾ

വ​യ​നാ​ട്: ക്ലാ​സ് റൂ​മി​ൽ പാ​മ്പു​ക​ടി​യേ​റ്റ് ഷ​ഹ​ല ഷെ​റി​ൻ എ​ന്ന അ​ഞ്ചാം ക്ലാ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. ജി​ല്ലാ ജ​ഡ്ജി പ​രി​ശോ​ധ​ന​യ്ക്കാ​യി സ്കൂ​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. ക​രി​ങ്കൊ​ടി​യേ​ന്തി സ്കൂ​ളി​നു മു​ന്നി​ൽ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജ​ഡ്ജി സ്കൂ​ളി​ൽ നി​ന്ന് മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ വി​ദ്യാ​ർ‌​ഥി​ക​ൾ പ്ര​ക​ട​ന​മാ​യി മു​ന്നോ​ട്ട് നീ​ങ്ങി. പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി മു​ന്നോ​ട്ട് നീ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ പ്ര​തീ​കാ​ത്മ​ക പാ​മ്പി​നെ​യും ക​ഴു​ത്തി​ൽ ചു​റ്റി​യി​രു​ന്നു. സ്കൂ​ളി​ന്‍റെ ദു​ര​വ​സ്ഥ സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​രോ​ട് നേ​ര​ത്തെ ത​ന്നെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. സ്കൂ​ളി​നു മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ഗ​രം ചു​റ്റി സ്കൂ​ൾ പ​രി​സ​ര​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് പ​രി​ഞ്ഞ​ത്. ജി​ല്ലാ ജ​ഡ്ജി​ സ്കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ജി​ല്ലാ ജ​ഡ്ജി എ. ​ഹാ​രി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ…

Read More

ഒരാഴ്ച മുന്പും ക്ലാസ് മുറിയിൽ മൂര്‍ഖന്‍! സ്കൂൾ പരിസരം താവളമാക്കി മൂർഖനും വെള്ളിക്കെട്ടനും; താൻ വരാൻ എന്തിന് കാത്തിരുന്നുവെന്ന് പിതാവ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്ലാ​സ് മു​റി​യി​ൽനി​ന്ന് പാ​ന്പ് ക​ടി​യേ​റ്റ് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ ക്ലാ​സി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യും പാ​ന്പി​നെ ക​ണ്ട​താ​യി വി​ദ്യാ​ർ​ഥി​ക​ൾ.​ ഒ​രാ​ഴ്ച മു​ൻ​പ് കു​ട്ടി​ക​ൾ മൂ​ർ​ഖ​നെ ക​ണ്ടി​രു​ന്നു. സ്കൂ​ളി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ മൂ​ർ​ഖ​നേ​യും, ശം​ഖു​വ​ര​യ​നേ​യും (വെ​ള്ളി​ക്കെ​ട്ട​ൻ) ഇ​ട​യ്ക്കി​ടെ കാ​ണാ​റു​ണ്ടെ​ന്നും വി​ദ്യ​ർ​ഥി​ക​ൾ ഭീ​തി​യോ​ടെ പ​റ​യു​ന്നു. നി​ര​ന്ത​രം പാ​ന്പി​നെ കാ​ണു​ന്ന കാ​ര്യം ത​ങ്ങ​ൾ അ​ധ്യാ​പ​ക​രോ​ടും വീ​ട്ടി​ലും പ​റ​ഞ്ഞ​താ​യാ​ണ് കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കാ​ടു​വെ​ട്ടി​തെ​ളി​ക്കാ​നോ പൊ​ത്തു​ക​ളു​ള്ള ഭീ​മ​ൻ ചി​ത​ൽ​പു​റ്റ് ന​ശി​പ്പി​ക്കാ​നോ ആ​രും മു​ൻ​കയ്യെ​ടു​ത്തി​ല്ല. ആ​ളെ​ക​ണ്ടാ​ൽ പ​ത്തി​വി​രി​ച്ച് ഭ​യ​പ്പെ​ടു​ത്തു​ന്ന മൂ​ർ​ഖ​ന്‍റെ മൂ​ന്നി​ര​ട്ടി വി​ഷ​മു​ള്ള പാ​ന്പാ​ണ് വെ​ള്ളി​ക്കെ​ട്ട​ൻ. വ​യ​നാ​ട​ൻ വ​ന​ങ്ങ​ളി​ൽ രാ​ജ​വെ​ന്പാ​ല​യു​ടെ സാ​ന്നി​ധ്യ​വും വ​ൻ​തോ​തി​ലു​ണ്ട്. സ്കൂ​ളി​ന്‍റെ പ​രി​സ​ര​വും ടോ​യ്‌‌ലെറ്റി​ലേ​ക്കു​ള്ള വ​ഴി​ക​ളും കാ​ടുമൂ​ടി കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ പാ​ന്പി​ന്‍റെ ശ​ല്യ​മു​ള്ള​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ക്ലാ​സി​ൽ ചെ​രു​പ്പി​ട്ട് ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ൽ ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യെ ഞ​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ഇ​ന്ന​ലെ ര​ണ്ട് സം​ഘം പാ​ന്പ്…

Read More

ഷ​ഹ്‌ല​യു​ടെ മ​ര​ണം നി​ർ​ഭാ​ഗ്യ​ക​ര​വും സ​ങ്ക​ട​ക​രവും; സ്കൂ​ൾ വി​ക​സ​ന​ത്തി​ന് എം​പി ഫ​ണ്ട് നൽകുമെന്ന് രാഹുൽ ഗാന്ധി

വ​യ​നാ​ട്: ബ​ത്തേ​രി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ്‌ല ഷെ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി. ഷ​ഹ്‌ല​യു​ടെ മ​ര​ണം നി​ർ​ഭാ​ഗ്യ​ക​ര​വും സ​ങ്ക​ട​ക​ര​വു​മാ​ണെ​ന്നും ഷ​ഹ്‌ല​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നെ​ന്നും രാ​ഹു​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. സം​ഭ​വം ന​ട​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി എം​പി ഫ​ണ്ടി​ൽ​നി​ന്നു തു​ക അ​നു​വ​ദി​ക്കു​മെ​ന്നും രാ​ഹു​ലി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഷ​ഹ്‌ല ഷെ​റി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ​വ​ച്ച് പാ​ന്പു ക​ടി​യേ​റ്റു മ​രി​ച്ച​ത്. ക്ലാ​സി​ന്‍റെ ചു​മ​രി​നോ​ട് ചേ​ർ​ന്നു​ള​ള പൊ​ത്തി​ൽ പ​തി​യി​രു​ന്ന പാ​ന്പ് കു​ട്ടി​യെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ വ്യാ​ഴാ​ഴ്ച അ​ധ്യാ​പ​ക​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും സ്റ്റാ​ഫ് റൂ​മി​ന്‍റെ വാ​തി​ൽ ത​ല്ലി പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു

Read More

സ്കൂ​ൾ പി​ടി​എ​യ്ക്ക് എ​ന്താ​യി​രു​ന്നു പ​ണി? സ്കൂ​ളി​ലെ മാ​ള​ങ്ങ​ൾ അ​ട​ക്കേ​ണ്ട​ത് പി​ടി​എ​​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർഥി​നി പാ​ന്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​എ​യെ കു​റ്റ​പ്പെ​ടു​ത്തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. സ്കൂ​ളി​ലെ മാ​ള​ങ്ങ​ൾ അ​ട​യ്ക്കു​ക എ​ന്ന​ത് പി​ടി​എ​യു​ടെ പ​ണി​യാ​ണെ​ന്നും കു​ട്ടി മ​രി​ച്ച​തി​ന് സ്കൂ​ൾ ത​ല്ലി ത​ക​ർ​ത്ത​ത് തെ​റ്റാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ൾ പി​ടി​എ​യ്ക്ക് എ​ന്താ​യി​രു​ന്നു പ​ണി?. പി​ടി​എ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥ​ല​ത്തെ പ്ര​മാ​ണി​യാ​ണ്. സ്കൂ​ളി​ലെ മാ​ള​ങ്ങ​ൾ അ​ട​യ്ക്കു​ക എ​ന്ന​ത് അ​യാ​ളു​ടെ ജോ​ലി​യാ​ണ്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നോ​ക്കേ​ണ്ട​തി​ല്ല. പ്ര​തി​വി​ധി​ക​ൾ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു പ​ക​രം ന​ല്ല ജ​ന​ലു​ക​ളും ക​ത​കു​ക​ളും ത​ല്ലി​പ്പൊ​ളി​ക്കു​ക​യ​ല്ല വേ​ണ്ട​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം സ്കൂ​ളാ​ണ് എ​ന്ന രീ​തി​യി​ലാ​ണു നാ​ട്ടു​കാ​ർ പെ​രു​മാ​റി​യ​തെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഷ​ഹ്ല ഷെ​റി​നാ​ണ് ക്ലാ​സി​ൽ വ​ച്ച് പാ​ന്പു ക​ടി​യേ​റ്റു മ​രി​ച്ച​ത്. ക്ലാ​സി​ന്‍റെ ചു​മ​രി​നോ​ട് ചേ​ർ​ന്നു​ള​ള…

Read More

പാ​മ്പുക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു; സ്കൂ​ൾ സ്റ്റാ​ഫ് റൂം ​നാ​ട്ടു​കാ​ർ ത​ല്ലി​ത്ത​ക​ർ​ത്തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്ലാ​സ് മു​റി​യി​ൽ പാമ്പുക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ ചി​കി​ത്സ​യി​ൽ വീ​ഴ്ച വ​ന്ന​തി​ലും എ​ന്തു​കൊ​ണ്ട് ആ​ന്‍റി​വെ​നം ന​ൽ​കി​യി​ല്ലെ​ന്ന​തി​ലും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡി​എം​ഒ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി സി. രവീന്ദ്രനാഥും ഉ​ത്ത​ര​വി​ട്ടു. സ്കൂ​ളു​ക​ളി​ൽ ഇ​ത് പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്കൂ​ളി​ന്‍റെ സ്റ്റാ​ഫ് റൂം ​നാ​ട്ടു​കാ​ർ ത​ല്ലി​ത്ത​ക​ർ​ത്തു. സ്റ്റാ​ഫ് റൂ​മി​ല്‍ അ​ധ്യാ​പ​ക​രി​ല്‍ ചി​ല​രു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് റൂം ​ത​ക​ർ​ത്ത​ത്. നേ​ര​ത്തേ, സ്കൂ​ളി​ലെ​ത്തി​യ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ നാ​ട്ടു​കാ​ർ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തേ തു​ട​ർ​ന്ന് ആ​രോ​പ​ണം നേ​രി​ട്ട ഷ​ജി​ൽ എ​ന്ന അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ്…

Read More