ബൈ​ക്കി​ൽ എ​ത്തി പ്രായമായ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ കവരുന്ന യുവാവിനെ കുടുക്കി പോലീസ്


തൃ​പ്പൂ​ണി​ത്തു​റ: ബൈ​ക്കി​ൽ എ​ത്തി വൃ​ദ്ധ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചുപ​റി ന​ട​ത്തി​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം പാ​ലോ​ട്ട് വ​യ​ൽ കെ.​പി. ഹൗ​സി​ൽ ഷ​ഹ​നാ​ദ് (36)ആ​ണ് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നുപോ​യ എ​രൂർ സ്വ​ദേ​ശി​നി​യാ​യ കൗ​സ​ല്യ​യു​ടെ (83) മാ​ല​യാ​ണ് പി​ടി​ച്ചുപ​റി​ച്ച​ത്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹി​ൽ പാ​ല​സ് പോ​ലീ​സി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. സിഐ പി. ​രാ​ജ്കു​കു​മാ​ർ, എ​സ്ഐ കെ.​ആ​ർ. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ഇ​ന്ന​ലെ അ​റ​സ്റ്റുചെ​യ്തു.

Related posts