രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ഹാ​മ​ന​സ്ക​ത​യെ വളച്ചൊടിച്ചു; രാ​ഹു​ലി​ന്‍റെ ക​ത്ത് വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്ന് കെ.​സി.​ വേ​ണു​ഗോ​പാ​ൽ


തൃ​ശൂ​ർ: പ്ര​വാ​സി കേ​ര​ളീ​യ​രെ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക​കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി അ​യ​ച്ച ക​ത്തി​നെ വി​വാ​ദ​മാ​ക്കേ​ണ്ട ഒ​രു കാ​ര്യ​വും ഇ​ല്ലെ​ന്ന് എഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. ക​ത്ത​യ​ച്ച​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ഹാ​മ​ന​സ്ക​ത​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ മാ​ത്ര​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും ആ ​മ​ര്യാ​ദ​യെ വ​ള​ച്ചൊ​ടി​ച്ച് വി​വാ​ദ​മാ​ക്കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നും കെ.​സി വേ​ണു​ഗോ​പാ​ൽ തൃ​ശൂ​രി​ൽ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന് ര​ണ്ടു നി​ല​പാ​ടി​ല്ല. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നെ കേ​ന്ദ്ര​നേ​തൃ​ത്വം ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ന് ഒ​പ്പം ത​ന്നെ​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​വും നി​ല​കൊ​ള്ളു​ന്ന​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

Related posts