ഇ​തി​ന്മേ​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യി​ല്ല! ഷെ​യി​ന്‍ നി​ഗ​ത്തി​ന്‍റെ ക​ത്ത് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന്‌ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍

കൊ​ച്ചി: വെ​യി​ല്‍ സി​നി​മ​യു​ടെ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ തെ​റ്റുപ​റ്റി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ട​ന്‍ ഷെ​യി​ന്‍ നി​ഗം നി​ര്‍​മാ​താ​വ് ജോ​ബി ജോ​ര്‍​ജി​ന് ക​ത്ത​യ​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍.

ന​ട​ന്‍​മൂ​ലം ര​ണ്ട് സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് മു​ട​ങ്ങി​യി​ട്ടു​ള്ള​തെ​ന്നും ര​ണ്ടാ​മ​ത്തെ സി​നി​മ​യു​ടെ കാ​ര്യ​ത്തി​ല്‍​കൂ​ടി തീ​രു​മാ​ന​മാ​യ​ശേ​ഷം മാ​ത്ര​മേ ഇ​തി​ന്മേ​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ത്തി​നു​ള്ളൂ​വെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​ര​ഞ്ജി​ത് വ്യ​ക്ത​മാ​ക്കി.

ര​ണ്ടാ​മ​ത്തെ സി​നി​മ​യു​ടെ കാ​ര്യ​ത്തി​ലും അ​നു​കൂ​ല ന​ട​പ​ടി​ക​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദേഹം പ​റ​ഞ്ഞു.

പ്ര​തി​ഫ​ല ത​ര്‍​ക്കം മൂ​ലം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ​തി​ല്‍ ക്ഷ​മി​ക്ക​ണ​മെ​ന്നും സി​നി​മ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വീ​ണ്ടും സ​ഹ​ക​രി​ക്കാ​മെ​ന്നു​മാ​ണ് ഷെ​യി​ന്‍ സി​നി​മ​യു​ടെ നി​ര്‍​മാ​താ​വാ​യ ജോ​ബി ജോ​ര്‍​ജി​ന് അ​യ​ച്ച ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ത​നി​ക്ക് തെ​റ്റു​പ​റ്റി. നി​ല​വി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള 24 ല​ക്ഷം രൂ​പ​യ്ക്ക് സി​നി​മ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ താ​ന്‍ ത​യാ​റാ​ണെ​ന്നും ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള 40 ല​ക്ഷം രൂ​പ​യി​ല്‍ ശേ​ഷി​ക്കു​ന്ന തു​ക വേ​ണ്ടെ​ന്നും ഷെ​യ്ന്‍ നാ​ഗം ഷെ​യ്ന്‍ ക​ത്തി​ല്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, വി​ഷ​യ​ത്തി​ല്‍ ത​നി​ക്ക് മാ​ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി ഷെ​യി​ന്‍ ന​ല്‍​കി​യ ക​ത്ത് ജോ​ബി ജോ​ര്‍​ജ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് കൈ​മാ​റി​യ​ത്.

ക​ത്ത് ല​ഭി​ച്ചെ​ന്നു വ്യ​ക്ത​മാ​ക്കി​യ ഭാ​ര​വാ​ഹി​ക​ള്‍ ഇ​തി​ന്മേ​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യി​ല്ലെ​ന്നും ര​ണ്ടാ​മ​ത്തെ സി​നി​മ​യു​ടെ കാ​ര്യ​ത്തി​ല്‍​കൂ​ടി തീ​രു​മാ​ന​മാ​യ​ശേ​ഷം ആ​ലോ​ചി​ക്കാ​മെ​ന്നു​മു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

Related posts

Leave a Comment