സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; ആ​ത്മ​ഹ​ത്യ​ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കൾ പറ‍യുന്നതിങ്ങനെ…

അ​ന്പ​ല​പ്പു​ഴ: സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ നാ​ല് തൈ​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യെ (53) യാ​ണ് ക​പ്പ​ക്ക​ട സി​എം​എ​സ് ഗ്രൗ​ണ്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്നു വാ​ങ്ങി​യ എ​ണ്ണ​യൊ​ഴി​ച്ചു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു.

പു​ന്ന​പ്ര പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സോ​റി​യാ​സി​സ് രോ​ഗ​ബാ​ധി​ത​നാ​യ ഷാ​ജി​ക്ക് അ​തി​ലു​ള്ള മ​ന​പ്ര​യാ​സ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​യ സൂ​ച​ന.

വ​ണ്ടാ​നം ശ​ങ്കേ​ഴ്സ് ലാ​ബി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഷാ​ജി. ഭാ​ര്യ: റ്റി.​എ​സ് അ​ജി​ത. അ​നു​പ​മ, അ​ഞ്ജ​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്

Related posts

Leave a Comment