മിഥുന് മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’ എന്ന ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തിയതി ഒരിക്കല്‍ കൂടി ഉറപ്പിച്ച് നിര്‍മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും.
നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ് അവര്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഗള്‍ഫില്‍ നടന്നുവരുന്ന യുദ്ധസമാനമായ സാഹചര്യത്തില്‍ സമ്മര്‍ റിലീസായി എത്തുന്ന ആട് 3 ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ്, തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ഒരിക്കല്‍ കൂടി ആട് 3 ടീം എത്തിയത്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ജയസൂര്യ നായകനായ ഈ വമ്പന്‍ കോമഡി ഫാന്റസി ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഫാന്റസി ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര് നല്‍കുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയ്ലര് കാണിച്ചു തരുന്നുണ്ട്.
ജയസൂര്യ, വിനായകന്, ഇന്ദ്രന്‍സ്, ധര്മജന് ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍,സുധി കോപ്പ, ബിജുക്കുട്ടന് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്കു ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ, അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയില്‍ എത്തുന്നുണ്ട്. “ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’ എന്ന ടൈറ്റില്‍ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാര്‍ട്ട് കൂടി ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനയ് ബാബു, ഛായാഗ്രഹണം-അഖില്‍ ജോര്‍ജ്, മ്യൂസിക്, ഒറിജിനല്‍ തീം- ഷാന്‍ റഹ്മാന്, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോണ്‍ വിന്‍സെന്റ്, എഡിറ്റര്‍- ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജി.കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, മേക്കപ്പ്-റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു ഭരതന്, വിഎഫ്എക്സ് ഡയറക്ടര്‍- ജിഷ്ണു ആര്. ദേവ്, സൗണ്ട് ഡിസൈന്‍- കിഷന് മോഹന്‍ (സപ്ത റെക്കോര്‍ഡ്സ്), വരികള്‍- മനു മന്‍ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- പ്രേംനാഥ്, റോബിന് വർഗീസ്, ഡിഐ ഹ്യൂസ്, ടോണ്‍സ് കളര്‍ ഹബ് കളറിസ്റ്റ്- ഷണ്മുഖപാണ്ഡ്യന് എം, സ്റ്റില്‍ ഫോട്ടോഗ്രാഫി-വിഷ്ണു എസ്. രാജന്, ടൈറ്റില്‍ ഡിസൈന്‍സ്- കോളിന്‍സ് ലിയോഫില്‍, പബ്ലിസിറ്റി ഡിസൈന്‍-എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
