ഷ​മ മു​ഹ​മ്മ​ദി​നും ഇ​ര​ട്ട വോ​ട്ട്! ആ​രോ​പ​ണ​വു​മാ​യി സി​പി​എം; സി​പി​എം ആ​രോ​പ​ണം തെ​റ്റെ​ന്ന് ഷ​മ

ക​ണ്ണൂ​ർ: എ​ഐ​സി​സി മാ​ധ്യ​മ വ​ക്താ​വ് ഷ​മ മു​ഹ​മ്മ​ദി​നും ഇ​ര​ട്ട വോ​ട്ടെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണം. ക​ണ്ണൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 89-ാം ബൂ​ത്തി​ലാ​ണ്‌ ര​ണ്ട്‌ വോ​ട്ടും.

89ാം ബൂ​ത്തി​ലെ 532ാം ന​മ്പ​ർ വോ​ട്ട​റാ​യ ഷ​മ മു​ഹ​മ്മ​ദ്‌ വി​ലാ​സ​ത്തോ​ടൊ​പ്പം പി​താ​വ്‌ മു​ഹ​മ്മ​ദ്‌ കു​ഞ്ഞി​യു​ടെ പേ​രാ​ണ്‌ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്‌. ഇ​തേ ബൂ​ത്തി​ലെ 125-ാം ന​മ്പ​ർ വോ​ട്ട​റും ഷ​മ മു​ഹ​മ്മ​ദാ​ണ്‌.

ഇ​ര​ട്ട വോ​ട്ട് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, സി​പി​എം ആ​രോ​പ​ണം തെ​റ്റെ​ന്ന് ഷ​മ പ്ര​തി​ക​രി​ച്ചു. സി​പി​എം ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment