അമ്മയുടെ സുവനീറിൽ മരിച്ചവരുടെ ലിസ്റ്റിൽ നിന്നുപോലും അച്ഛനെ  ഒഴിവാക്കി;  “അമ്മ’യ്ക്കെതിരേ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്

കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരേ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിൻവലിക്കണമെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് അമ്മ ഭരണസമിതിക്ക് കത്തയക്കുകയും ചെയ്തതായി ഷമ്മി തിലകൻ പറഞ്ഞു.

അമ്മയുടെ സുവനീറിൽ മരിച്ചവരുടെ പട്ടികയിൽ പോലും തിലകന്‍റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയിൽ പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു.

Related posts