അന്ന് എന്റെ സംസാരം ഷാജി കൈലാസ് ഫോണിലൂടെ കലാഭവന്‍ മണിയെ കേള്‍പ്പിച്ചു കൊടുത്തു, കലാഭവന്‍ സമ്പന്നനായപ്പോള്‍ ചെയ്ത പല കാര്യങ്ങളും പുറത്തുപറയാന്‍ കൊള്ളില്ലാത്തത്, വെളിപ്പെടുത്തലുമായി സംവിധായകന്‍ ദിനേശ്

മലയാളത്തിലെ ജനപ്രിയ നടന്മാരുടെ പട്ടികയില്‍ മുന്‍നിരയിലായിരുന്നു കലാഭവന്‍ മണിയുടെ സ്ഥാനം. ദാരിദ്ര കുടുംബപശ്ചാത്തലത്തില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചാലക്കുടിക്കാരന്‍ മണി എത്തുന്നത് വലിയ ത്യാഗങ്ങള്‍ സഹിച്ചാണ്. മിമിക്രി വേദികളിലൂടെ സിനിമയില്‍ നായക റോളിലേക്ക് എത്തിയ ഈ നടന്റെ മരണം മലയാളികള്‍ക്ക് വല്ലാത്ത ഷോക്കാണ് സമ്മാനിച്ചത്. മണിയുടെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ മണിയുടെ വ്യക്തിജീവിതത്തിലെ പല അറിയാക്കഥകളും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഒരു സ്വകാര്യ ചാനലിലാണ് ദിനേശ് വിവാദ പരാമര്‍ശം നടത്തിയത്. മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതോടെയാണ് മണി തനിക്കെതിരെയായതെന്ന് ദിനേശ് പറഞ്ഞു.

മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകന്‍ ഷാജി കൈലാസാണ് ഹൈദരാബാദിലായിരുന്ന മണിയ്ക്ക് ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തത്. തുടര്‍ന്ന് എന്നോട് വളരെ മോശമായാണ് മണി സംസാരിച്ചത്. ഊഴം എന്ന ചിത്രത്തില്‍ താന്‍ സഹസംവിധായകനായി എത്തിയത് ചാലക്കുടിയില്‍ നിന്ന് ഓട്ടോ ഓടിച്ച് ഒരാള്‍ വരുമെന്ന് വിചാരിച്ചില്ലെന്ന മറുപടിയാണ് അതിന് നല്‍കിയതെന്നും ദിനേശ് പറഞ്ഞു.

സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്രത്തെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫീസര്‍മാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേര് പറഞ്ഞ് ഡിജിപി സെന്‍കുമാര്‍ മണിയെ ന്യായീകരിക്കുകയായിരുന്നു. മണിയുടെ ജീവിതത്തിലെ പല കാര്യങ്ങളും ദുരൂഹമാണെന്നും അദേഹം പറയുന്നു.

Related posts