കോ​വി​ഡ് വ​ന്ന​തി​നു പാ​വം സ്രാ​വു​ക​ൾ എ​ന്തു പി​ഴ​ച്ചു ! വാക്‌സിന്‍ പരീക്ഷണം ശക്തമായി തുടരുമ്പോള്‍ സ്രാവുകള്‍ക്കു ഭീഷണി ഉയര്‍ത്തി ഒരു കണ്ടെത്തല്‍; സംഭവം ഇങ്ങനെ…

കോ​വി​ഡ് 19 മ​ഹാ​മാ​രി ലോ​ക​മെ​ങ്ങും താ​ണ്ഡ​വ​മാ​ടു​ന്നു. മറുവശത്ത് വാ​ക് സി​ൻ ക​ണ്ടു​പി​ടി​ക്കാ​ൻ ലോ​ക രാ​ജ്യ​ങ്ങ​ൾ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്നു. ഇ​തി​നി​ട​യി​ൽ ക​ട​ലി​ൽ ക​ഴി​യു​ന്ന പാ​വം സ്രാ​വു​ക​ൾ എ​ന്തു പി​ഴ​ച്ചു?

ഇ​തി​നു​ത്ത​രം ഇ​ങ്ങ​നെ-

വാ​ക്സി​ൻ പ​രീ​ക്ഷ​ണം ശ​ക്ത​മാ​യി തു​ട​രു​ന്പോ​ഴാ​ണ് സ്രാ​വു​ക​ൾ​ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തി ഒ​രു ക​ണ്ടെ​ത്ത​ൽ ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ്രാ​വു​ക​ളു​ടെ ക​ര​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത എ​ണ്ണ​യാ​യ സ്ക്വാ​ലെ​നി​നു ന​ല്ല ക​ഴി​വു​ണ്ട​ത്രേ.

ഈ ​എ​ണ്ണ വാ​ക്സി​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റാ​ൻ പോ​കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ൾ വ​രു​ന്ന​ത്. അ​ങ്ങ​നെ വ​ന്നാ​ൽ വ​രാ​നി​രി​ക്കു​ന്ന​തു സ്രാ​വ് വേ​ട്ട​യു​ടെ കാ​ല​മാ​ണെ​ന്നു വി​ദ​ഗ്ധ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

നി​ല​വി​ൽ ച​ർ​മ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല മ​രു​ന്നു​ക​ളും മ​റ്റും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സ്രാ​വു​ക​ളു​ടെ എ​ണ്ണ ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്.

ഇ​തി​ന്‍റെ പേ​രി​ൽ​ത​ന്നെ ലോ​ക​ത്തു ര​ഹ​സ്യ​മാ​യും അ​ല്ലാ​തെ​യു​മൊ​ക്കെ നി​ര​വ​ധി സ്രാ​വു​ക​ൾ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള​പ്പോ​ഴാ​ണ് ഇ​നി കോ​വി​ഡ് വാ​ക്സി​നു വേ​ണ്ടി​യും സ്രാ​വു​ക​ൾ വേ​ട്ട​യാ​ട​പ്പെ​ടാ​ൻ പോ​കു​ന്ന​ത്.

സ്രാ​വി​ന്‍റെ എ​ണ്ണ വാ​ക്സി​നി​ൽ നി​ർ​ബ​ന്ധ ഘ​ട​ക​മാ​യാ​ൽ ലോ​ക​മെ​ങ്ങു​മു​ള്ള ജ​ന​ങ്ങ​ൾ​ക്കു ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യാ​ൽ ത​ന്നെ അ​ഞ്ചു​ല​ക്ഷ​ത്തി​ന​ടു​ത്തു സ്രാ​വു​ക​ൾ വേ​ട്ട​യാ​ട​പ്പെ​ടു​മെ​ന്നാ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

എ​ന്താ​യാ​ലും സ്രാ​വ് വേ​ട്ട ഉണ്ടാ വാതിരിക്കാൻ ചി​ല പൊ​ടി​ക്കൈ​ക​ൾ ക​ണ്ടെ​ത്താ​നും ശാ​സ്ത്ര​ജ്ഞ​ന്മാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ണി​യ​റ​യി​ലെ വി​വ​രം.

സ്ക്വാ​ലെ​നി​നു പ​ക​രം നി​ൽ​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ സ്രാ​വ് വേ​ട്ട ഇ​ല്ലാ​താ​ക്കാ​മെ​ന്ന് അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.

-നിയാസ് മുസ്തഫ

Related posts

Leave a Comment