മോദിയെ കൊലയാളിയെന്ന് വിളിച്ചാൽ സക്കറിയ അടിവാങ്ങുമെന്ന് ബിജെപി

തൃശൂർ: എഴുത്തുകാരന്‍ സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബിജെപിയുടെ ഭീഷണി. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനാണ് ഭീഷണിയുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

സക്കറിയയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.പാലക്കാട് നടന്ന ഒ.വി.വിജയന്‍ അനുസ്മരണ പരിപാടിയിൽ വച്ചാണ് സക്കറിയ, പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന പരാമര്‍ശം നടത്തിയത്.

സക്കറിയ ഈ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കിൽ അടി മേടിക്കുമെന്നും കൈകാര്യം ചെയ്യാൻ മടിക്കില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. അതേസമയം, ബിജെപിയുടെ ഭീഷണി കണക്കിലെടുത്ത് തനിക്ക് സംരക്ഷണം നൽകേണ്ടത് സര്‍ക്കാരാണെന്നായിരുന്നു സക്കറിയയുടെ പ്രതികരണം.

Related posts