ഷാ​രോ​ണ്‍ വ​ധ​ക്കേ​സ്! നി​ര്‍​ണാ​യ​ക തെ​ളി​വാ​യ വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി; കു​പ്പി ല​ഭി​ച്ച​ത് ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വനുമായി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി.

പ്ര​തി ഗ്രീ​ഷ്മ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ല്‍​നി​ന്നാ​ണ് കു​പ്പി ക​ണ്ടെ​ടു​ത്ത​ത്.

ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നാ​യ നി​ര്‍​മ​ല്‍ കു​മാ​റു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് പോ​ലീ​സി​ന് കു​പ്പി ല​ഭി​ച്ച​ത്.

ഇ​യാ​ള്‍ നാ​ലു​മാ​സം മു​മ്പ് കൃ​ഷി​യാ​വ​ശ്യ​ത്തി​ന് വാ​ങ്ങി​യ ക​ള​നാ​ശി​നി​യു​ടെ കു​പ്പി​യാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഷാ​രോ​ണ്‍ രാ​ജ് വ​ധ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​മാ​യി രാ​മ​വ​ര്‍​മ​ന്‍ ചി​റ​യി​ലെ വീ​ടി​നു സ​മീ​പം അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് തു​ട​രു​ക​യാ​ണ്.

തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment