തകര്‍പ്പന്‍ ലുങ്കി ഡാന്‍സുമായി കിംഗ് ഖാന്‍ ഒപ്പം ക്രിക്കറ്റ് താരം ബ്രാവോയും; ഷാരൂഖിന്റെ കൊലമാസ് ലുങ്കിഡാന്‍സിന്റെ വീഡിയോ കാണാം…

‘ചെന്നൈ എക്‌സ്പ്രസ്’എന്ന ചിത്രമിറങ്ങിയ സമയത്ത് ഭാഷാഭേദമില്ലാതെ തെന്നിന്ത്യ മൊത്തം പാടി നൃത്തം ചെയ്ത ഗാനമായിരുന്നു ലുങ്കി ഡാന്‍സ്. ഇപ്പോള്‍ വീണ്ടും ഷാരൂഖിന്റെ ലുങ്കിഡാന്‍സ് വീഡിയോ വൈറലാകുകയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗീല്‍ ഷാരൂഖിന്റെ ടീം ട്രിബാന്‍ഗോ നൈറ്റ് റൈഡേര്‍സ് തുടര്‍ച്ചയായി മൂന്നു തവണ വിജയം കൈവരിച്ചത് ആഘോഷിക്കാനായി സംഘടിപ്പിച്ച പാര്‍ട്ടിയ്ക്ക് ഇടയിലായിരുന്നു ഷാരൂഖ് ഖാന്റെ ലുങ്കി ഡാന്‍സ്.

ഷാരൂഖ് ഖാനൊപ്പം വിന്‍ഡീസ് ക്രിക്കറ്റ് താരം വെയിന്‍ ബ്രാവോയും ലുങ്കി ഡാന്‍സിനു ചുവടുവെച്ചു. ഡാന്‍സിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആഢംബരനൗകയില്‍ വെച്ച് വിജയാഘോഷ പാര്‍ട്ടി സംഘടിപ്പിച്ചത്. ഷാരൂഖിനും ബ്രാവോയ്ക്കുമൊപ്പം ടീമിലെ നിരവധി കളിക്കാരും വിരുന്നില്‍ പങ്കെടുത്തു.

Related posts