ഡിഡിഎല്‍ജെയില്‍ സംവിധായകന്‍ ആദ്യം നായകനായി തീരുമാനിച്ചത് ഹോളിവുഡ് സൂപ്പര്‍താരത്തെ ! അനശ്വര പ്രണയചിത്രത്തിന് ഇന്ന് 25 വയസ്…

ബോളിവുഡിലെ അനശ്വര പ്രണയചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ (ഡിഡിഎല്‍ജെ)യ്ക്ക് ഇന്ന് 25 വയസ്സ്. ഒരു തലമുറയുടെ പ്രണയസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് ഇന്നും പുതിയതുപോലെയാണ്. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ ഓടിയ ചിത്രമെന്ന വിശേഷണവും ഡിഡിഎല്‍ജെയ്ക്ക് സ്വന്തം. നീണ്ട 20 വര്‍ഷമാണ് മുംബൈ മറാത്ത മന്ദിര്‍ തിയറ്ററില്‍ ചിത്രം മുടങ്ങാതെ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും പത്ത് ഫിലിംഫെയര്‍ അവാര്‍ഡുകളും സ്വന്തമാക്കി. എന്നാല്‍ ചിത്രത്തെക്കുറിച്ച് ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച രാജ് മല്‍ഹോത്ര എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദിത്യ ചോപ്ര ആദ്യം ആഗ്രഹിച്ചത് ഹോളിവുഡ് താരമായ ടോം ക്രൂയിസിനെ ആയിരുന്നു. ബോളിവുഡ് താരം സെയ്ഫ് അലി…

Read More

അഞ്ചു വയസുള്ള മകന്‍ ഷാരൂഖ് ഖാനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല ! വളര്‍ന്നപ്പോള്‍ അവനിലുണ്ടായ മാറ്റങ്ങള്‍ കണ്ട് മാതാപിതാക്കള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഏവരും മാതൃകയാക്കേണ്ട സംഭവം ഇങ്ങനെ…

ലോകത്ത് പലയിടത്തും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന അവഗണനകള്‍ സമാനതകളില്ലാത്തതാണ്. അവയില്‍ പലതിന്റെയും തുടക്കം സ്വന്തം വീടുകള്‍ക്കുള്ളില്‍ തന്നെ ഉള്ളവയാകും. എന്നാല്‍ ഇതിന് വിപരീതമായി തന്റെ ജെന്‍ഡര്‍ സ്ത്രീയുടെത് ആണെന്ന് തുറന്നു പറഞ്ഞപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മാതാപിതാക്കളെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഹൃദയസ്പര്‍ശിയായ കഥ പുറത്തുവിട്ടത്. മക്കളുടെ മാറ്റങ്ങള്‍ ഏറ്റവും ആദ്യം തിരിച്ചറിയുക മാതാപിതാക്കള്‍ തന്നെ ആകും.ഇവിടെ മകനിലുള്ള മാറ്റങ്ങളും അവന്റെ ഇഷ്ടങ്ങളും ഒക്കെ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവനെ മാനസികമായി പീഡിപ്പിക്കുന്നതിന് പകരം ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇന്ന് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ ധരിക്കാനും ഡാന്‍സ് ഷോകള്‍ ചെയ്യാനുമൊക്കെ ഉള്ള പിന്തുണ മാതാപിതാക്കളാണെന്ന് ഈ വ്യക്തി പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… അഞ്ച് വയസ്സുള്ള സമയത്താണ് ഞാനും…

Read More

തകര്‍പ്പന്‍ ലുങ്കി ഡാന്‍സുമായി കിംഗ് ഖാന്‍ ഒപ്പം ക്രിക്കറ്റ് താരം ബ്രാവോയും; ഷാരൂഖിന്റെ കൊലമാസ് ലുങ്കിഡാന്‍സിന്റെ വീഡിയോ കാണാം…

‘ചെന്നൈ എക്‌സ്പ്രസ്’എന്ന ചിത്രമിറങ്ങിയ സമയത്ത് ഭാഷാഭേദമില്ലാതെ തെന്നിന്ത്യ മൊത്തം പാടി നൃത്തം ചെയ്ത ഗാനമായിരുന്നു ലുങ്കി ഡാന്‍സ്. ഇപ്പോള്‍ വീണ്ടും ഷാരൂഖിന്റെ ലുങ്കിഡാന്‍സ് വീഡിയോ വൈറലാകുകയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗീല്‍ ഷാരൂഖിന്റെ ടീം ട്രിബാന്‍ഗോ നൈറ്റ് റൈഡേര്‍സ് തുടര്‍ച്ചയായി മൂന്നു തവണ വിജയം കൈവരിച്ചത് ആഘോഷിക്കാനായി സംഘടിപ്പിച്ച പാര്‍ട്ടിയ്ക്ക് ഇടയിലായിരുന്നു ഷാരൂഖ് ഖാന്റെ ലുങ്കി ഡാന്‍സ്. ഷാരൂഖ് ഖാനൊപ്പം വിന്‍ഡീസ് ക്രിക്കറ്റ് താരം വെയിന്‍ ബ്രാവോയും ലുങ്കി ഡാന്‍സിനു ചുവടുവെച്ചു. ഡാന്‍സിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആഢംബരനൗകയില്‍ വെച്ച് വിജയാഘോഷ പാര്‍ട്ടി സംഘടിപ്പിച്ചത്. ഷാരൂഖിനും ബ്രാവോയ്ക്കുമൊപ്പം ടീമിലെ നിരവധി കളിക്കാരും വിരുന്നില്‍ പങ്കെടുത്തു. Disco mein jab yeh gaana bajega, on the floor aana padega 😍King Khan and DJ Bravo on the floor dancing to…

Read More

എന്തിന് പണ്ടേ വിവാഹിതനായി എന്ന് ഷാരൂഖ് ഖാനോട് ആരാധകന്‍ ! കിംഗ് ഖാന്റെ മറുപടി കേട്ട് ഞെട്ടിയത് ആരാധകനല്ല ഭാര്യ ഗൗരി…

ബോളിവുഡിലെ സൂപ്പര്‍ ദമ്പതികളാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. 1991ലാണ് ഷാരൂഖ് ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷം ഗൗരിയെ സ്വന്തമാക്കുന്നത്. വിവാഹസമയത്ത് ഷാരൂഖിന് പ്രായം വെറും 26. ഈ സമയത്ത് ഷാരൂഖ് ബോളിവുഡിലെത്തിയിട്ടില്ല. ഷാരൂഖ് അപ്പോള്‍ ടെലിവിഷന്‍ ഷോകളിലെ സൂപ്പര്‍താരമായിരുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിരുന്നു. അതിലൊരു ആരാധകന്‍ ഷാരൂഖിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. എന്തിന് നേരത്തെ വിവാഹം ചെയ്തുവെന്നായിരുന്നു ചോദ്യം. അതിനു ഷാരൂഖ് നല്‍കിയ മറുപടി ഭാര്യ ഗൗരി ഖാന്റെ ഹൃദയം നിറയ്ക്കുന്നതായിരുന്നു. ”സഹോദരാ, സ്‌നേഹവും ഭാഗ്യവും എപ്പോള്‍ വേണമെങ്കിലും ഒരുമിച്ചെത്താം. എനിക്ക് ഇതു രണ്ടും ഗൗരിയുടെ രൂപത്തില്‍ നേരത്തെ എത്തി” ഇതായിരുന്നു ഷാരൂഖിന്റെ മാസ് മറുപടി. ഇന്‍സ്റ്റഗ്രാമിലൂടെ ഷാരൂഖ് മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. പക്ഷേ ഭാര്യ ഗൗരിയ്‌ക്കൊപ്പമുളള ഫോട്ടോ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. അടുത്തിടെ ആദ്യമായി ഷാരൂഖ് ഭാര്യയ്‌ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍…

Read More

ഹോട്ട് ഹോട്ടര്‍ ഹോട്ടസ്റ്റ്; ഗ്ലാമറിന്റെ പാരമ്യതയില്‍ സുഹാനാ ഖാന്‍; ഷാരൂഖിന്റെ മകളുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

മുംബൈ: ബോളിവുഡ് ബാദ്ഷാ ഷാരൂഖിന്റെ മകള്‍ സുഹാനയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; കിംഗ് ഖാനൊപ്പം ഓറഞ്ചു കളറില്‍ മുട്ടറ്റം മാത്രം വരെയയെത്തുന്ന വസ്ത്രമണിഞ്ഞായിരുന്നു സുഹാനയെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ചിത്രങ്ങള്‍ കൊണ്ടാടി. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ഡിസൈന്‍ ചെയ്ത റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് കിങ് ഖാനും മകളും എത്തിയത്. മകള്‍ക്കായി വസ്ത്രം തെരഞ്ഞെടുത്തത് ഖാനും ഭാര്യ ഗൗരിയും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, സോനം കപൂര്‍, കരണ്‍ ജോഹര്‍, ഫറാ ഖാന്‍, ആലിയ ഭട്ട് എന്നിവരും ചടങ്ങിനു എത്തിയിരുന്നു. എന്നാല്‍, ചടങ്ങിലെത്തിയ എല്ലാവരുടെയുംശ്രദ്ധ സുഹാനയിലായിരുന്നു എന്നു മാത്രം.

Read More

അബ്‌റാം ആര്യന്റെ മകനല്ല; അബ്‌റാം മൂത്ത മകന്‍ ആര്യന് കാമുകിയിലുണ്ടായ കുട്ടിയെന്ന വാദത്തിന് വികാരഭരിതനായി മറുപടി നല്‍കി കിംഗ് ഖാന്‍

ഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവ് അതാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് ബാദ്ഷാ എന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തി നല്‍കപ്പെട്ടതും അതിനാലാണ്. അഭിനയവും ഗ്ലാമറും സ്റ്റൈലും കൊണ്ടു മാത്രമല്ല ഷാരൂഖ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ്. കുടുംബത്തിന്റെ കാര്യത്തില്‍ കിംഗ് ഖാന്‍ കാണിക്കുന്ന കരുതല്‍ മറ്റുള്ള താരങ്ങള്‍ക്കു പോലും പ്രചോദനമാണ്. ഇതൊക്കെയാണെങ്കിലും ഗോസിപ്പുകള്‍ എന്നും എസ്ആര്‍കെയെ വിടാതെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒരു ഗോസിപ്പ് ഷാരൂഖിനെ മാനസികമായി തകര്‍ത്തിരിക്കുകയാണ്. ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരണം. കഴിഞ്ഞ ദിവസം നടന്ന ടെഡ് കോണ്‍ഫറന്‍സില്‍ ഈ അപവാദപ്രചരണങ്ങള്‍ക്കെല്ലാം ഷാരൂഖ് മറുപടി നല്‍കി. അതും വികാരനിര്‍ഭരനായി. ‘ഞാന്‍ 51 വയസ്സുള്ള നടന്‍. സിനിമയില്‍ 21 കാരനായി അഭിനയിക്കാറുണ്ട്’. നിറഞ്ഞ കയ്യടികളോടെയായിരുന്നു ഷാരൂഖ് പ്രസംഗിച്ച് തുടങ്ങിയത്.  സ്വപ്നങ്ങള്‍…

Read More