വേഷം കെട്ടി പറ്റിച്ചു; നിയന്ത്രണം വിട്ട് അവതാരകനെ മര്‍ദ്ദിച്ച് ഷാരൂഖ് ഖാന്‍; വീഡിയോ വൈറല്‍

srkബോളിവുഡ് സുപ്പര്‍താരം ഷാരൂഖ് ഖാന്‍ പൊതുവെ അല്‍പം ചൂടനാണെന്നാണ് സംസാരം. തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ പെരുമാറ്റങ്ങളോ കിംഗ് ഖാന് സഹിക്കില്ല. ആരുടെ മുഖത്തു നോക്കി അതു പറയാനും താരത്തിനു മടിയില്ല. അത്തരമൊരു സന്ദര്‍ഭത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റിഷോയ്ക്കിടെയായിരുന്നു സംഭവം. സെലിബ്രിറ്റികളെ പറ്റിക്കുന്ന ഈ പരിപാടിയുടെ പകുതിയില്‍ വച്ച് എസ്ആര്‍കെ ഇറങ്ങിപ്പോവുകയായിരുന്നു.ഷാരൂഖും ഒരു യുവതിയും മരുഭൂമിയിലെ മണല്‍ച്ചുഴിയില്‍ അകപ്പെട്ടു കിടക്കുന്നതാണ് രംഗം. അവരുടെ അരികിലേക്ക് ഒരു ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗണ്‍ നടന്നടുക്കുന്നു. ടിവി അവതരാകനായ റമീസ് തന്നെയായിരുന്നു കൊമോഡോ ഡ്രാഗണിന്റെ വേഷത്തില്‍ ഷാരൂഖിനെ പറ്റിക്കാനെത്തിയത്. എന്നാല്‍ ഇത് പറ്റിക്കലാണെന്നു മനസിലായതോടെ ഷാരൂഖിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകന്‍ മാപ്പുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ‘ഇതിനാണോ തന്നെ ഇന്ത്യയില്‍ നിന്ന് ഇവിടെ വരെ കൊണ്ടുന്നതെന്നും മാപ്പര്‍ഹിക്കാന്‍ പറ്റാത്ത തെറ്റാണെന്നും ഷാരൂഖ് അവതാരകനോട് പറഞ്ഞു. എന്നാല്‍ ഇത് എസ്ആര്‍കെ അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണെന്നും പരിപാടിയുടെ പ്രചാരണം കൂട്ടാനുള്ള നാടകമാണെന്നും ചിലര്‍ പറയുന്നു.

Related posts