ആദ്യം ഹൃദയാഘാതമാണെന്ന് പറഞ്ഞു, പിന്നെ ആത്മഹത്യയായി..! ഇം​ഗ്ല​ണ്ടി​ൽ ന​ഴ്‌​സാ​യ യു​വ​തിയുടെ മരണത്തിലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ…

പൊ​ൻ​കു​ന്നം: ഇം​ഗ്ല​ണ്ടി​ലെ റെ​ഡി​ച്ചി​ൽ ന​ഴ്‌​സാ​യ യു​വ​തി മ​രി​ച്ചു. മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ.

18 വ​ർ​ഷ​മാ​യി ഇം​ഗ്ല​ണ്ടി​ൽ ജോ​ലി ചെ​യ്യു​ന്ന ചി​റ​ക്ക​ട​വ് ഓ​ലി​ക്ക​ൽ ഷീ​ന കൃ​ഷ്ണ(43)​നാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി മ​ര​ണ​മ​ട​ഞ്ഞ​ത്.

ഓ​ലി​ക്ക​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​ളാ​ണ്. അ​മ​ന​ക​ര സ്വ​ദേ​ശി ബൈ​ജു​വാ​ണ് ഭ​ർ​ത്താ​വ്. ആ​യു​ഷ്, ധ​നു​ഷ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഇ​വ​രൊ​ന്നി​ച്ച് ഇം​ഗ്ല​ണ്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

പ​നി​യെ തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി മ​രി​ച്ചു​വെ​ന്നാ​ണ് ആ​ദ്യം ല​ഭി​ച്ച വി​വ​രം. ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് നാ​ട്ടി​ൽ അ​റി​യി​ച്ച​ത്.

പി​ന്നീ​ട് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. അ​തി​നാ​ൽ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം.

പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ ശ്രീ​കു​മാ​ർ, ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളാ​യ എ.​എ​സ്. റെ​ജി​കു​മാ​ർ, ഗോ​പു​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എം​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

തു​ട​ർ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​വേ​ദ​നം ന​ൽ​കി.

Related posts

Leave a Comment