ജെയിംസ് ബോണ്ട് സിനിമകളിലെ “ഷെരീഫ്’ ക്ലിഫ്ടണ്‍ അന്തരിച്ചു

cliftonn_1604ന്യൂയോർക്ക്: ജെയിംസ് ബോണ്ട് സിനിമകളിൽ ഷെരീഫ് ജെ.ഡബ്ല്യു പെപ്പർ എന്ന കഥാപാത്രമായി വേഷമിട്ട ക്ലിഫ്ടണ്‍ ജെയിംസ്(96) അന്തരിച്ചു. പ്രമേഹം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന ക്ലിഫ്ടണ്‍ ഒറിഗണിലെ ഗ്ലാഡ്സ്റ്റണിൽ വച്ചാണ് മരിക്കുന്നത്. രണ്ടു ബോണ്ട് ചിത്രങ്ങളിൽ അടക്കം നിരവധി ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച ക്ലിഫ്ടണ്‍ അമേരിക്കൻ ടെലിവിഷൻ പരന്പരകളിലും തിയേറ്ററിലും സജീവമായിരുന്നു.

1973ൽ പുറത്തിറങ്ങിയ ലിവ് ആൻഡ് ലെറ്റ് ഡൈ എന്ന ബോണ്ട് ചിത്രത്തിലൂടെ വരവറിയിച്ച ക്ലിഫ്ടണ്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. മാൻ വിത്ത് ദി ഗോൾഡൻ ഗണ്ണാണ് ക്ലിഫ്ടണ്‍ ജെയിംസിന്‍റെ മറ്റൊരു ബോണ്ട് ചിത്രം. രണ്ടിലും റോജർ മൂർ ആയിരുന്നു ബോണ്ടായി വേഷമിട്ടത്. സിൽവർ സ്ട്രീക്ക്, എയ്റ്റ് മെൻ ഒൗട്ട്, സൂപ്പർമാൻ ടു, ദി റെയ്വേഴ്സ്, ദി അണ്‍ടച്ചബിൾസ്, ദി ലാസ്റ്റ് ഡീറ്റെയ്ൽ, കൂൾ ഹാൻഡ് ലൂക്ക്, ദി ബോണ്‍ഫയർ ഓഫ് ദി വാനിറ്റീസ് എന്നിവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

ലൗറിയാണ് ഭാര്യ. കോറി, വിങ്കി, ഹട്ടർഡി, ലിൻ, മേരി എന്നിവർ മക്കളാണ്.

Related posts