സ്ത്രീ തന്നെ ധനം! വിവാഹത്തിനു തൊട്ടുമുന്പ് വരന്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; വിവാഹം വേണ്ടെന്നു വധു

wedding_1604പാ​റ്റ്ന: വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ന്പ് കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ധു വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി. ബി​ഹാ​റി​ലെ ഗോ​പാ​ൽ ഗ​ഞ്ചി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഹ​ർ​കൗ​ളി സ്വ​ദേ​ശി​യാ​യ യോ​ഗേ​ഷ് സിം​ഗി​ന്‍റെ മ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ധീ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

തി​ല​കം​ചാ​ർ​ത്ത​ൽ ച​ട​ങ്ങി​നാ​യി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വ​ര​ന്‍റെ വീ​ട്ടി​ൽ​പോ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ​ക്കി​ടെ വ​ര​ന്‍റെ വീ​ട്ടു​കാ​ർ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ പ​റ​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും വ​ര​ന്‍റെ കു​ടും​ബം ചെ​വി​ക്കൊ​ണ്ടി​ല്ല. ഇ​തേ​തു​ട​ർ​ന്ന് തി​ല​കം​ചാ​ർ​ത്ത​ൽ ച​ട​ങ്ങ് മ​ണി​ക്കൂ​റു​ക​ൾ വൈ​കി.

സം​ഭ​വ​ത്തെ കു​റി​ച്ച​റി​ഞ്ഞ പെ​ണ്‍​കു​ട്ടി കു​ടും​ബാം​ഗ​ങ്ങ​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റു​ന്ന​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. – See more at: http://www.deepika.com/News_Latest.aspx?catcode=latestin&newscode=204350#sthash.FvipWHZx.dpuf

Related posts