ഭാ​ര്യ​യേ​യും കാ​മു​ക​നേ​യും ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ; എ​ട്ടുപേ​ർ പി​ടി​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: ഭാ​ര്യ​യേ​യും കാ​മു​ക​നേ​യും ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എ​ട്ട് പേ​ർ ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​ഴ​വ സ്വ​ദേ​ശി​യാ​യ ക​ൽ​പ്പ​ണി​ക്കാ​ര​നേ​യും കാ​മു​കി​യേ​യും ആ​ക്ര​മി​ക്കാ​നാ​ണ് ഭ​ർ​ത്താ​വ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്.

കേ​സി​ലെ പ്ര​തി​ക​ളാ​യ ത​ഴ​വ സ്വ​ദേ​ശി വി​ഷ്ണു കു​മാ​ർ, വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ഷാ​നു, ത​ഴ​വ സ്വ​ദേ​ശി അ​നു​രാ​ജ്, വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ന​ന്തു, ത​ഴ​വ സ്വ​ദേ​ശി അ​ന​ന്തു, ത​ഴ​വ സ്വ​ദേ​ശി പ്ര​ദീ​പ്, ത​ഴ​വ സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രാ​ളെ കൂ​ടെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment