പരിചയപ്പെട്ടത് ഷെയര്‍ ചാറ്റിലൂടെ..! പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൂ​ത്തു​പ​റ​മ്പ്: ഷെ​യ​ർ ചാ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.

മാ​ഹി ഈ​സ്റ്റ് പ​ള​ളൂ​ർ സ്വ​ദേ​ശി​നി​യാ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കാ​സ​ർ​ഗോ​ഡ് ബ​ദ്ര​ടു​ക്കം പു​ത്തൂ​ർ രാ​ജീ​വ് കോ​ള​നി​യി​ലെ ടി.​എ.​ഫാ​യി​സ് (26), കാ​സ​ർ​ഗോ​ഡ് ക​മ്പാ​റി​ലെ പാ​ല​ത്തൊ​ട്ടി ഹൗ​സി​ൽ അ​ബ്ദു​ൽ മ​ന്നാ​ൻ (30) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് സി​ഐ എ​ൻ. സു​നി​ൽ കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 28ന് ​മാ​ങ്ങാ​ട്ടി​ടം മൂ​ന്നാം പീ​ടി​ക​യി​ലെ അ​ൽ അ​മീ​ൻ റ​സി​ഡ​ൻ​സി​യി​ലെ മു​റി​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഓ​ൺ ലൈ​ൻ വ​ഴി മു​റി ബു​ക്ക് ചെ​യ്ത് പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.​

പീ​ഡ​ന​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഇ​വ​ർ കൈ​ക്ക​ലാ​ക്കി. അ​തി​നു ശേ​ഷം പെ​ൺ​കു​ട്ടി​യെ തി​രി​ച്ച് നാ​ട്ടി​ലെ​ത്തി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ചൈ​ൽ​ഡ് ലൈ​നി​ൽ ല​ഭി​ച്ച പ​രാ​തി കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന് കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​സ​ർ​ഗോ​ഡ് ബ​ദ്ര​ട​ക്കം രാ​ജീ​വ് കോ​ള​നി​യി​ൽ വ​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​എ​സ്ഐ വി. ​കെ.​അ​നി​ൽ കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ.​സു​ധി, രാ​ജേ​ഷ് കു​ണ്ട​ഞ്ചാ​ൽ,വി​ജി​ത്ത് അ​ത്തി​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment