ഞാനൊരു സംഭവംതന്നെ..! മുഖ്യമന്ത്രി ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നു; സംവിധായകന്‍ കമല്‍ സിപിഎമ്മിന്റെ നാക്കായും

ktm-0shoba-surendran-s-lആലപ്പുഴ: സ്വാശ്രയ കോളജ് വിഷയത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പര സഹായ മുന്നണിയായി പ്രവർത്തിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ. സ്വാശ്രയ മാനേജുമെന്റുകളെ നിലയ്ക്കു നിർത്തുന്നതിനു പകരം അവരുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരയോടും വേട്ടക്കാരനോടുമൊപ്പം ഓടുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സ്വാശ്രയ കോളജുമായി ഒത്തുതീർപ്പുണ്ടാക്കി കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനൊപ്പം ജിഷ്ണുവിന്റെ കുടുംബത്തിനു നഷ്‌ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇതു വ്യക്‌തമായെന്നും ഇവർ ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ വ്യക്‌തമാക്കി. സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് വേണ്ടത്.

പുതിയ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം സംസ്‌ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ദളിത് പീഡനങ്ങളെ കുറിച്ച് നിലപാട് വ്യക്‌തമാക്കാൻ സാംസ്കാരിക–സാഹിത്യ നായകർ തയാറാകണം. സംവിധായകൻ കമൽ സിപിഎമ്മിന്റെ നാക്കായി പ്രവർത്തിക്കുകയാണ്. ഉയർന്ന പദവി നല്കിയതിനു നന്ദി കാണിക്കുകയാണ് കമൽ ചെയ്യുന്നത്. ദേശീയഗാനത്തോട് അനാദരവു കാണിച്ച് ആർക്കും മുന്നോട്ടുപോകാനാകില്ല. ഈ വിഷയത്തിൽ ബിജെപി സംസ്‌ഥാന പ്രസിഡന്റ് വ്യക്‌തമാക്കിയതാണ് പാർട്ടിയുടെ നയം.

വ്യക്‌തിയെന്ന നിലയിൽ വിമർശനങ്ങളുന്നയിക്കാനുള്ള സ്വാതന്ത്ര്യം കമലിനെന്ന പോലെ എ.എൻ. രാധാകൃഷ്ണനുമുണ്ട്. അതേ സമയം പാക്കിസ്‌ഥാനിലേക്കു പോകണമെന്ന തരത്തിൽ പരാമർശം നടത്തിയിട്ടില്ലെന്നാണ് രാധാകൃഷ്ണൻ കഴിഞ്ഞദിവസം വ്യക്‌തമാക്കിയത്. പത്രസമ്മേളനത്തിന്റെ ക്ലിപ്പിംഗിൽനിന്നും ഇക്കാര്യം വ്യക്‌തമാകും

. നോട്ടു നിരോധനത്തിനുശേഷം രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ നികുതി വരുമാനത്തിൽ മൂന്നിരട്ടിയോളം വർധനവുണ്ടായപ്പോഴും സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക് ഇത്തരത്തിലുള്ള നികുതി വർധനവിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യമെടുത്ത നയപരമായ തീരുമാനത്തിനെതിരേ രാഷ്ര്‌ടീയ നിലപാട് സ്വീകരിച്ച ഐസക്കിന് സാമ്പത്തികരംഗത്തെകുറിച്ച് ഒന്നും പറയാനുള്ള അവകാശമില്ല.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും പേരുമാറ്റി സംസ്‌ഥാനത്ത് നടപ്പാക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതി കേരളത്തിലെത്തിയപ്പോൾ ഹരിതകേരളം എന്നായി. റേഷൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിച്ചുവെന്ന ഭക്ഷ്യമന്ത്രിയുട പ്രഖ്യാപനം വിഷയമുന്നയിച്ച് ബിജെപി നടത്തിയ യാത്രയുടെ വിജയമാണ്. കേന്ദ്രത്തിൽനിന്നും സംസ്‌ഥാനത്തിനു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഉപഭോക്‌താക്കളിലേക്കെത്തുന്നതിനു മുമ്പ് മറിച്ചു വിൽക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഭക്ഷ്യസുരക്ഷാനിയമം പൂർണമായും നടപ്പിലാക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനും പത്രസമ്മേളനത്തിൽ പങ്കെടുത്ത

Related posts