നിര്‍മാതാക്കള്‍ മാത്രമല്ല കുറ്റക്കാര്‍ ! സിനിമാ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ എന്തിനും തയ്യാറാകുന്ന നടിമാരെ ഞാന്‍ കണ്ടിട്ടുണ്ട്; ഏക്താ കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

മുംബൈ: കാസ്റ്റിംഗ് കൗച്ച് എന്ന ഓമനപ്പേരില്‍ നടിമാരെ ചൂഷണം ചെയ്യുന്ന നിര്‍മാതാക്കളുടെയും സംവിധായകരുടെയും കഥകള്‍ ദിനംപ്രതി പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതിന്റെ മറുവശം പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍.

സിനിമരംഗത്തു നടിമാര്‍ ലൈംഗീക ചൂഷണത്തിനു വിധേയമാകുക മാത്രമല്ല പ്രശസ്തിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ടെന്ന് എക്താ കപൂര്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും, ഇങ്ങനെയുള്ള ചില നടിമാരെ തനിക്കു നേരിട്ടറിയാമെന്നും എക്താ പറഞ്ഞു. പുതിയതായി സിനിമ ഫീല്‍ഡില്‍ വരുന്ന ഒട്ടേറെ നായികമാര്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണ്.

നടിമാരേ വലവീശി പിടിക്കുന്നതിനുമപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് എക്ത കപൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തായാലും ഏക്തയുടെ തുറന്നു പറച്ചില്‍ വിവാദമാകുമോയെന്ന് കണ്ടറിയണം.

Related posts