ആ സൂപ്പര്‍ സെലിബ്രിറ്റിയെ അയാള്‍ വിടാതെ പിന്തുടര്‍ന്നത് 30 പ്രാവശ്യം ! യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു; യുവാവ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്പരന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍…

സെലിബ്രിറ്റികളെ പ്രത്യേകിച്ചും വനിതകളെ ആരാധകര്‍ പിന്തുടരുന്നത് അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും പലപ്പോഴും ഇത്തരം ആരാധകര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇത്തരമൊരു അനുഭവമാണ് ബോളിവുഡ് നിര്‍മാതാവും സംവിധായകയുമായ ഏക്താ കപൂറിന് ഉണ്ടായത്. ഒരു മാസമായി ഏക്തയെ 30 പ്രാവശ്യത്തോളം പിന്തുടര്‍ന്ന യുവാവ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. ഹരിയാന സ്വദേശിയായ സുധീര്‍ രാജേന്ദര്‍ സിങ് എന്ന ക്യാബ് ഡ്രൈവറാണ് അറസ്റ്റിലായത്. മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ഒരുമാസം മാത്രം 30 ഓളം പ്രാവശ്യമാണ് ഏക്തയെ ഇയാള്‍ പിന്തുടര്‍ന്നത്. ഏക്തയെ ഒരു യുവാവ് പിന്തുടര്‍ന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പല തവണ ഏക്തയുടെ സുരക്ഷാ ജീവനക്കാര്‍ യുവാവിന് താക്കീത് നല്‍കിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഏക്ത ജുഹൂവിലെ അമ്പലത്തില്‍ പോയപ്പോള്‍ യുവാവ് ഏക്തയെ പിന്തുടരുകയും അവരുടെ അടുത്തേക്ക് ചെല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ പിന്മാറിയില്ല. ഏക്ത എവിടെയൊക്കെ പോകുന്നുവെന്നതിനെക്കുറിച്ചുള്ള…

Read More

നിര്‍മാതാക്കള്‍ മാത്രമല്ല കുറ്റക്കാര്‍ ! സിനിമാ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ എന്തിനും തയ്യാറാകുന്ന നടിമാരെ ഞാന്‍ കണ്ടിട്ടുണ്ട്; ഏക്താ കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

മുംബൈ: കാസ്റ്റിംഗ് കൗച്ച് എന്ന ഓമനപ്പേരില്‍ നടിമാരെ ചൂഷണം ചെയ്യുന്ന നിര്‍മാതാക്കളുടെയും സംവിധായകരുടെയും കഥകള്‍ ദിനംപ്രതി പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതിന്റെ മറുവശം പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍. സിനിമരംഗത്തു നടിമാര്‍ ലൈംഗീക ചൂഷണത്തിനു വിധേയമാകുക മാത്രമല്ല പ്രശസ്തിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ടെന്ന് എക്താ കപൂര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും, ഇങ്ങനെയുള്ള ചില നടിമാരെ തനിക്കു നേരിട്ടറിയാമെന്നും എക്താ പറഞ്ഞു. പുതിയതായി സിനിമ ഫീല്‍ഡില്‍ വരുന്ന ഒട്ടേറെ നായികമാര്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണ്. നടിമാരേ വലവീശി പിടിക്കുന്നതിനുമപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് എക്ത കപൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തായാലും ഏക്തയുടെ തുറന്നു പറച്ചില്‍ വിവാദമാകുമോയെന്ന് കണ്ടറിയണം.

Read More

സ്മൃതി ഇറാനിയും ഇന്‍സ്റ്റഗ്രാമില്‍; അക്കൗണ്ട് ആരംഭിച്ചത് ഇന്നലെ; സ്മൃതി ആദ്യമായി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അങ്ങനെയൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടെടുത്തു. ഇന്നലെയാണ് സ്മൃതി  ഇന്‍സ്റ്റഗ്രാമില്‍ അംഗമായത്. ഗുഡ് ഓള്‍ഡ് ഡെയ്സ് എന്ന ഹാഷ്ടാഗില്‍ തന്റെ ഒരു പഴയ ചിത്രം മന്ത്രി പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു കൈയില്‍ കാപ്പിക്കപ്പും മറ്റേ കയ്യില്‍ പൂവുമായി നില്‍ക്കുന്നതാണ് ചിത്രം. നിലവില്‍ ഒമ്പതിനായിരത്തില്‍ അധികം ആളുകളാണ് സ്മൃതിയെ ഫോളോ ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഏക്താ കപൂറും നടി സാക്ഷി തന്‍വാറും ഒരുമിച്ചുള്ള പഴയചിത്രവും സ്മൃതി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏക്താ കപൂര്‍ നിര്‍മിച്ച് സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ക്യോം കി സാസ് ഭീ കഭി ബഹു ധി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സ്മൃതിയായിരുന്നു. @ektaravikapoor Thanks for pestering me to do this ???? Looks like a fun journey ahead ? #tbt #thosewerethedays A post…

Read More