ദി​ലീ​പ് കേ​സി​ൽ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മം ! ഷോ​ണ്‍ ജോ​ർ​ജി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ൽ ക്രൈംബ്രാ​ഞ്ച് റെ​യ്ഡ്

ജി​ബി​ൻ കു​ര്യ​ൻ

കോ​ട്ട​യം: ദി​ലീ​പ് കേ​സി​ൽ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ടു​ക​ളു​ണ്ടാ​ക്കി അ​ന്വേ​ഷ​ണ​ത്തെ വ​ഴി തെ​റ്റി​ച്ചു എ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജി​ന്‍റെ മ​ക​നും കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​വും ജ​ന​പ​ക്ഷം നേ​താ​വു​മാ​യ അ​ഡ്വ. ഷോ​ണ്‍ ജോ​ർ​ജി (ചാ​ക്കോ​ച്ച​ൻ)​ന്‍റെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ്.

ഇ​ന്നു രാ​വി​ലെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട ചേ​ന്നാ​ടു ക​വ​ല​യി​ലു​ള്ള പ്ലാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ക്രൈംബ്രാ​ഞ്ച് സം​ഘ​മെ​ത്തി​യ​ത്.

വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് നി​ർ​മി​ച്ച ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ക്രൈംബ്രാ​ഞ്ച് ന​ട​ത്തു​ക​യാ​ണ്. കോ​ട്ട​യം ക്രൈംബ്രാ​ഞ്ച് എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ൻ, തൃ​ശൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഉ​ല്ലാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്.

ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യി ഷോ​ണ്‍ ജോ​ർ​ജ് സം​സാ​രി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് പ​റ​യു​ന്ന​ത്.​

റെ​യ്ഡ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യം വീ​ട്ടി​ൽ പി. ​സി. ജോ​ർ​ജും ഭാ​ര്യ ഉ​ഷ​യും ഷോ​ണ്‍ ജോ​ർ​ജും ഭാ​ര്യ പാ​ർ​വ​തി​യു​മു​ണ്ട്. റെ​യ്ഡ് വി​വ​ര​മ​റി​ഞ്ഞ നി​ര​വ​ധി ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​രും വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment