ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ മ​ന്ത്ര​വാ​ദ​ ചി​കി​ത്സ ? കാ​സ​ർ​ഗോ​ഡ് യു​വ​തി മ​രി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ മാ​റ്റാ​ന്‍ മ​ന്ത്ര​വാ​ദ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ചു.

ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തോ​ട്ട​ക​മൂ​ല കോ​ള​നി​യി​ലെ പ്ര​മീ​ള(21)​യാ​ണ് മ​രി​ച്ച​ത്. ഇ​ട​യ്ക്കി​ടെ വി​വി​ധ രോ​ഗ​ങ്ങ​ളെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

അ​നാ​രോ​ഗ്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി​യാ​ണ് മ​ന്ത്ര​വാ​ദ ചി​കി​ത്സ ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് നാ​ട​ന്‍ ചി​കി​ത്സ ന​ട​ത്തു​ന്ന​വ​ര്‍ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളു​ടെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ല​ഭ​മാ​ണ്.

ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​വും ഇ​വ​ര്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ യു​വ​തി​യെ മ​ന്ത്ര​വാ​ദി​യു​ടെ അ​ടു​ത്തെ​ത്തി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

എ​ന്നാ​ല്‍ ചി​കി​ത്സ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ യു​വ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടും മോ​ശ​മാ​വു​ക​യും ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ന​ല്കി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പി​നു കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ല്‍ നേ​ര​ത്തേ​യും ഇ​ത്ത​രം മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു.

തോ​ട്ട​ക​മൂ​ല കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​ന്റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ളാ​ണ് മ​രി​ച്ച പ്ര​മീ​ള. സ​ഹോ​ദ​ര​ങ്ങ​ള്‍: ഭാ​സ്‌​ക​ര, സൗ​മ്യ.

Related posts

Leave a Comment