ഗു​സ്തികേ​ന്ദ്ര​ത്തി​ൽ കൂട്ടക്കൊല; വെടിവയ്പിൽ സ്ഥാപന ഉടമ അടക്കം അ​ഞ്ച് മ​ര​ണം; ഒരു കുട്ടിയടക്കം മൂന്നു പേ​ർ​ക്കു പ​രിക്ക്


റോ​ത്ത​ക്ക്: രാജ്യത്തെ ഞെട്ടിച്ചു ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക്കി​ൽ ഗു​സ്തി പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ കൂട്ടക്കൊല. കേന്ദ്രത്തിലു ണ്ടായ വെ​ടിവ​യ്പിൽ അ​ഞ്ചു​പേ​ർ കൊല്ലപ്പെട്ടു. കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. മരിച്ചവരിൽ രണ്ടു വനിതാ താരങ്ങളും കോച്ചും ഉൾപ്പെടുന്നതായിട്ടാണ് സൂചന.

ഒരു കുട്ടിയടക്കം മൂന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം.റോ​ത്ത​ക്കി​ൽ സ്വ​കാ​ര്യ സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്.

പ​രി​ശീ​ല​ന​ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ​യാ​യ മ​നോ​ജ്, ഭാ​ര്യ സാ​ക്ഷി, പ്ര​ദീ​പ്, സ​തീ​ഷ്, പൂ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​നോ​ജി​ന്‍റെ ര​ണ്ട​ര​വ​യ​സു​ള്ള മ​ക​നും പ​രി​ക്കേ​റ്റു.സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു. ഇ​തേ ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു ഗു​സ്തി പ​രി​ശീ​ല​ക​നാ​യ സു​ഖ്‌വിന്ദ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വെ​ടി​വ​ച്ച​ത് ഇ​യാ​ളും സം​ഘ​വു​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment