ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: പി.​ ജ​യ​രാ​ജ​നെ​തി​രേ കൊലക്കുറ്റവും ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എയ്ക്കെതിരേ ഗൂ​ഡാ​ലോ​ച​നാ കു​റ്റ​വും ചുമതി സിബിഐ

ക​ണ്ണൂ​ർ: എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ​തി​രേ സി​ബി​ഐ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ത​ല​ശേ​രി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് സി​ബി​ഐ​യു​ടെ ന​ട​പ​ടി.

302, 120 ബി ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ജ​യ​രാ​ജ​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കൊ​ല​ക്കു​റ്റ​ത്തി​നു പു​റ​മേ ജ​യ​രാ​ജ​ൻ, ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രേ സി​ബി​ഐ ഗൂ​ഡാ​ലോ​ച​നാ കു​റ്റ​വും ചു​മ​ത്തി. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. 2016ലാ​ണ് ഷു​ക്കൂ​ർ വ​ധ​ക്കേ​സ് സി​ബി​ഐ​ക്കു വി​ട്ട​ത്. കൊ​ല​പാ​ത​കം ന​ട​ന്ന് ഏ​ഴു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2012 ഫെ​ബ്രു​വ​രി 20നാ​ണ് അ​രി​യി​ൽ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഷു​ക്കൂ​റി​നെ ത​ട്ടി​കൊ​ണ്ടു​പോ​യി പാ​ർ​ട്ടി ഗ്രാ​മ​ത്തി​ലെ വ​യ​ലി​ൽ നി​ർ​ത്തി പ​ര​സ്യ​മാ​യി വെ​ട്ടി​കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യും സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ളി​പ്പ​റ​ന്പി​നു സ​മീ​പം പ​ട്ടു​വം അ​രി​യി​ൽ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

Related posts