ഷൈലോക്കും കൂ​ട്ട​രു​മെ​ത്തി, നാ​ട്ടി​ക ബീ​ച്ച് ഫെ​സ്റ്റി​വ​ലി​ൽ ആ​ഘോ​ഷ​രാ​വ്; ബീ​ച്ചി​ൽ നി​ർ​മി​ക്കു​ന്ന പാ​ർ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഉ​ട​നെ​ന്ന് എം.​എ.​യൂ​സ​ഫ​ലി

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: താ​ര​രാ​ജാ​വും കൂ​ട്ട​രു​മെ​ത്തി​യ​പ്പോ​ൾ നാ​ട്ടി​ക ബീ​ച്ച് ഫെ​സ്റ്റി​വ​ൽ സാ​ക്ഷ്യം വ​ഹി​ച്ച​ത് ആ​ഘോ​ഷ​രാ​വി​ന്. നാ​ട്ടി​ക ബീ​ച്ച് ഫെ​സ്റ്റി​വ​ലി​നെ ആ​ഘോ​ഷ തി​മി​ർ​പ്പി​ൽ ല​യി​പ്പി​ച്ച് രാ​മു​കാ​ര്യാ​ട്ട് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ന​ട​നു. മ​മ്മൂ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഫെ​സ്റ്റി​വ​ലി​നെ​ത്തി​യ ആ​യി​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി.

പ​ത്മ​ശ്രീ എം.​എ.​യൂ​സ​ഫ​ലി ദാ​വോ​സി​ൽ നി​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഫെ​സ്റ്റി​വ​ൽ ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.​നാ​ട്ടി​ക ബീ​ച്ചി​ലെ​ത്തു​ന്ന മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി താ​ൻ നി​ർ​മ്മി​ച്ചു​ന​ൽ​കു​ന്ന പാ​ർ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് എം.​എ.​യൂ​സ​ഫ​ലി ഉ​റ​പ്പു​ന​ൽ​കി.


സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ബീ​ച്ചി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ങ്ങ​ളെ ആ​വേ​ശ തി​മി​ർ​പ്പി​ലാ​ഴ്ത്തി ന​ട​ൻ മ​മ്മൂ​ട്ടി​യെ​ത്തി. മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് യു.​എ.​ഇ.​ട്രൂ​ത്ത് റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി എം.​ഡി.​അ​ബ്ദു​ൾ സ​മ​ദ് മ​മ്മൂ​ട്ടി​ക്ക് സ​മ്മാ​നി​ച്ചു. നി​ർ​മാ​താ​വ് ഗോ​കു​ലം ഗോ​പാ​ല​ൻ പൊ​ന്നാ​ട അ​ണി​യി​ക്ക​ലും, മാ​ത്യു ഫ്രാ​ൻ​സീ​സ് കാ​ട്ടൂ​ക്കാ​ര​ൻ പ്ര​ശ​സ്തി​പ​ത്ര സ​മ​ർ​പ്പ​ണ​വും നി​ർ​വ്വ​ഹി​ച്ചു.

ഇ​ത്ര​യും കാ​ല​മാ​യി​ട്ടും ജ​ന​ങ്ങ​ൾ മ​റ​ക്കാ​ത്ത രാ​മു കാ​ര്യാ​ട്ടി​ന്‍റെ പേ​രി​ൽ പു​ര​സ്കാ​രം ന​ൽ​കി ഓ​ർ​ക്കു​ന്ന​തി​ൽ ക​ലാ​കാ​ര​നെ​ന്ന നി​ല​യി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞു.​

കാ​ല​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ ക​ലാ​കാ​ര·ാ​രു​ടെ സേ​വ​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും പ്ര​കീ​ർ​ത്തി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ൾ​ക്ക് ശീ​ല​മു​ള്ള​താ​ണ്.​മ​ല​യാ​ളി സം​സ്കാ​രം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന നാ​ട്ടി​ക ബീ​ച്ച് മി​ക​ച്ചൊ​രു ഡെ​സ്റ്റി​നേ​ഷ​ൻ കേ​ന്ദ്ര​മാ​ക​ട്ടെ​യെ​ന്നും മ​മ്മൂ​ട്ടി ആ​ശം​സി​ച്ചു.

മി​ക​ച്ച ന​ടി നൈ​ല ഉ​ഷ​ക്കൊ​പ്പം ഉ​ണ്ണി​മു​കു​ന്ദ​ൻ, അ​നു സി​ത്താ​ര, ധ​ർ​മ്മ​ജ​ൻ, സൈ​ജു കു​റു​പ്പ്, മി​യ ജോ​ർ​ജ്ജ്, ഇ​നി​യ, മാ​സ്റ്റ​ർ അ​ച്യു​ത​ൻ, ബി​ബി​ൻ ജോ​ർ​ജ്ജ്, ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും വി​ജ​യ് യേ​ശു​ദാ​സും അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.

പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ സ്നേ​ഹോ​പ​ഹാ​രം സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ അ​നി​ൽ പു​ളി​ക്ക​ലി​ന് മ​മ്മൂ​ട്ടി സ​മ്മാ​നി​ച്ചു.​

നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി​നു,പി.​എം.​സി​ദ്ദി​ഖ്,കെ.​കെ.​അ​ബ്ദു​ൾ ല​ത്തീ​ഫ്, ക​ണ്ണ​ൻ എ​ൻ.​പ്ര​ഭാ​വ​തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​വാ​ർ​ഡ് നി​ശ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് മെ​ഗാ ഡാ​ൻ​സ് മ്യു​സി​ക്ഷോ​യും അ​ര​ങ്ങേ​റി.

Related posts

Leave a Comment