മു​ഷ്ടി ചു​രു​ട്ടി എ​സ്ഐ​യു​ടെ പ​ഞ്ച്; മു​ര​ളി​യ്ക്ക് ന​ഷ്ടം ര​ണ്ട് പ​ല്ല്, ഇ​ള​കി​യാ​ടി മ​റ്റ് പ​ല്ലു​ക​ൾ; എ​സ്ഐ​യു​ടെ ആ​ക്ഷ​ൻ ക്ഷേ​ത്ര​പ​രി​സ​ര​ത്ത്

തൃ​ശൂ​ർ: ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ത​ർ​ക്ക​ത്തി​നി​ടെ എ​സ്ഐ​യു​ടെ പ​ഞ്ചി​ൽ ഭ​ക്ത​ന് ന​ഷ്ടം ര​ണ്ട് പ​ല്ല്. പാ​വ​റ​ട്ടി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ധ്യ​വ​യ​സ്ക​ന്‍റെ പ​ല്ല​ടി​ച്ചു കൊ​ഴി​ച്ചെ​ന്നാ​ണ് പ​രാ​തി. വാ​ക കു​ന്ന​ത്തു​ള്ളി മു​ര​ളി​യാ​ണ് പാ​വ​റ​ട്ടി സ്റ്റേ​ഷ​ൻ എ​സ്ഐ ജോ​ഷി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ മു​ര​ളി മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. വാ​ക കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം.

ഉ​ത്സ​വ​ത്തി​നി​ടെ പ്രാ​ദേ​ശി​ക ക​മ്മി​റ്റി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ലാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മു​ര​ളി​യു​ടെ മു​ൻ വ​ശ​ത്തെ ര​ണ്ട് പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യും മ​റ്റു പ​ല്ലു​ക​ൾ ഇ​ള​കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment