എ​സ്ഐ മ​നു വി. ​നാ​യ​ർ​ സഹപ്രവർത്തകരുടെ ചങ്കാണ്…ട്രാ​ഫി​ക് എ​സ്ഐയുടെ സ്ഥലമാറ്റത്തിൽ കണ്ണ് നിറഞ്ഞ് സഹ പ്രവർത്തകർ  എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു


കോ​ട്ട​യം: എ​സ്ഐ​മാ​ർ സ്ഥ​ലംമാ​റി പോ​കു​ന്ന​തു പു​തി​യ കാ​ര്യ​മ​ല്ല. എ​ന്നാ​ൽ കോ​ട്ട​യം ട്രാ​ഫി​ക് എ​സ്ഐ മ​നു വി. ​നാ​യ​ർ സ്ഥ​ലം​മാ​റി പോ​കു​ന്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണ് നി​റ​യു​ക​യാ​ണ്. അ​ത്ര​യ്ക്കു അ​ടു​പ്പ​മാ​യി​രു​ന്നു മ​നു​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സു​കാ​രും ത​മ്മി​ൽ.

ഏ​വ​രു​ടെ​യും ഹീ​റോ​യാ​യ എ​സ്ഐ മ​നു വി. ​നാ​യ​ർ​ക്കു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ല്കി​യ യാ​ത്ര​യ​യ​പ്പി​നൊ​പ്പം വി​കാ​ര നി​ർ​ഭ​ര​മാ​യ രീ​തി​യി​ൽ ഫേ​സ​ബു​ക്ക് പോ​സ്റ്റു​മി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം വൈ​റ​ലാ​യ​ത്.

കോ​ട്ട​യം ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ ഷെ​മീ​ർ അ​ബൂബ​ക്ക​ർ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വാ​യി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​ന​സി​ലാ​കും മ​നു വി. ​നാ​യ​ർ എ​ന്ന എ​സ്ഐ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്ര​മാ​ത്രം പ്രി​യ​പ്പെ​ട്ട മേ​ലു​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന്.

കോ​വി​ഡ് കാ​ല​ത്തും മ​നു വി. ​നാ​യ​ർ ജോ​ലി​യി​ൽ പു​ല​ർ​ത്തി​യി​രു​ന്ന കാ​ർ​ക്ക​ശ്യ​വും അ​ദേ​ഹ​ത്തി​നു സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു​ണ്ടാ​യി​രു​ന്ന ക​രു​ത​ലും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂടെ വ്യ​ക്ത​മാ​ണ്. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​യ മ​നു വി. ​നാ​യ​ർ ഏ​റ്റു​മാ​നൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റി പോ​കു​ന്ന​ത്.

‌ഫേ​സ​ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…
ഒ​രു എ​സ്ഐ ട്രാ​ൻ​സ്ഫ​ർ ആ​യി പോ​കു​ന്പോ​ൾ അ​വി​ടു​ള്ള എ​ല്ലാ പോ​ലീ​സു​കാ​രു​ടെ​യും ക​ണ്ണ് നി​റ​യ​ണമെ​ങ്കി​ൽ ആ​ ഓ​ഫീസ​ർ അ​വ​ർ​ക്ക് അ​ത്ര പ്രി​യ​പ്പെ​ട്ട ആ​ൾ ആ​യി​രി​ക്ക​ണം. ഒ​രു എ​സ്ഐ എ​ങ്ങ​നെ ആ​യി​രി​ക്ക​ണം എ​ന്നു തെ​ളി​യി​ച്ച ഓ​ഫീ​സ​റാണ് മ​നു വി. ​നാ​യ​ർ.

ന​മു​ക്ക് ഒ​രു പ്ര​ശ്നം വ​ന്നാ​ൽ ക​ട്ട​ക്ക് കൂ​ടെ നി​ൽ​ക്കു​ന്ന ഒ​രു എ​സ്ഐ, പ​ല പ​ല അ​നു​ഭ​വ​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ഉ​ണ്ട്… ട്രാ​ഫി​ക്കി​ൽ പ​ല​രു​മാ​യും വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​കു​ന്പോ​ൾ കൃ​ത്യ​മാ​യി ഇ​ട​പെ​ട്ടു പ​രി​ഹ​രി​ക്കു​ന്ന ആ​ൾ…

ട്രാ​ഫി​ക്കി​ലെ എ​ല്ലാ പോ​ലീ​സു​കാ​ർ​ക്കും ചു​രു​ങ്ങി​യ​ത് അ​ത്ത​രം ഒ​ര​നു​ഭ​വം എ​ങ്കി​ലും കാ​ണും… കൃ​ത്യമാ​യ ആ​വ​ശ്യ​ത്തി​ന് എ​ത്ര ടൈ​റ്റ് സ​മ​യം ആ​ണെ​ങ്കി​ലും ലീ​വ്, അ​ത്യാ​വ​ശ്യം പെ​ർ​മി​ഷ​ൻ. ഇ​തൊ​ക്കെ​യാ​ണ് ഒ​രു പോ​ലീ​സു​കാ​ര​ന് ആ​വ​ശ്യ​വും.

അ​തു​കൊ​ണ്ട് എ​ന്താ​ണ്, പോ​ലീ​സു​കാ​രും ഓ​ഫീസ​ർ​മാ​രും പെ​റ്റി​പി​ടി​ക്കാ​നും തി​ര​ക്കൊ​ഴി​വാ​കാ​നും ആ​ത്മാ​ർ​ഥമാ​യി പ​രി​ശ്ര​മി​ക്കു​ന്നു..മ​നു​സാ​റി​നെ മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് വ​ഴ​ക്ക് കേ​ൾ​പ്പി​ക്ക​രു​ത് എ​ന്ന കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ മ​ന​സാ​യി​രു​ന്നു.

കോ​ട്ട​യ​ത്ത് ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്ക് ന​ല്ല അ​ഭി​മാ​നം ഉ​ണ്ടാ​ക്കി ത​ന്ന എ​സ്ഐ. എ​ന്നുവെ​ച്ച് സാ​ർ അ​ത്ര പ​ഞ്ച പാ​വം ഒ​ന്നു​മ​ല്ല.. പ​ണി കൊ​ടു​ക്കേ​ണ്ട ആ​ൾ​ക്ക് പ​ണി കൊ​ടു​ക്കാ​ൻ ഒ​രു മ​ടി​യും ഇ​ല്ല..

കോ​ട്ട​യം ട്രാ​ഫി​ക്കി​ൽ നി​ന്നും ട്രാ​ൻ​സ്ഫ​ർ ആ​യി ഏ​റ്റു​മാ​നൂ​രി​ലേ​ക്ക് പോ​കു​ന്ന മ​നു സാ​റി​ന് ഒ​രാ​യി​രം ആ​ശം​സ​ക​ൾ…

Related posts

Leave a Comment